അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. ടാഗോര്‍ തിയറ്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. വിപുലമായ ജനസ്വാധീനമുള്ള കലയെ സാമൂഹ്യ പുരോഗതിക്കായി ഉപയോഗിക്കുന്ന ചലച്ചിത്രകാരന്‍മാരാണ് ചലച്ചിത്ര അവാര്‍ഡിലൂടെ അംഗീകരിക്കപ്പെട്ടതില്‍ ഏറെയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി (മികച്ച നടന്‍, നടി), സ്വാസിക (സ്വഭാവനടി), ലിജോ ജോസ് പെല്ലിശ്ശേരി (സംവിധായകന്‍), നിവിന്‍ പോളി, അന്ന ബെന്‍, പ്രിയംവദ (പ്രത്യേക ജൂറി പരാമര്‍ശം) എന്നിവര്‍ പുരസ്‌കാരം സ്വീകരിച്ചു.സംസ്‌ഥാനസര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരനുവേണ്ടി കെ. ജയകുമാര്‍ കൈപ്പറ്റി. സ്വഭാവനടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലിനു വേണ്ടി കുമ്ബളങ്ങി നൈറ്റ്‌സ് സിനിമയുടെ സംവിധായകന്‍ മധു സി. നാരായണനാണു വാങ്ങിയത്.
മന്ത്രിമാരായ എ.കെ. ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍, പോസ്‌റ്റ് മാസ്‌റ്റര്‍ ജനറല്‍ മറിയാമ്മ തോമസ്, ജൂറി അധ്യക്ഷരായ മധു അമ്ബാട്ട്, ഡോ: രാജകൃഷ്‌ണന്‍, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി സി. അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു