ഗോവ ചലച്ചിത്രമേളയിൽ മലയാളത്തില്‍ നിന്നും 7 ചിത്രങ്ങള്‍

ലോകത്തെ മാറ്റിമറിച്ച കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിച്ച് ഗോവ‌ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ​തി​രി​തെ​ളി​ഞ്ഞു.ഗോവ ചലച്ചിത്രോത്സവത്തില്‍ വിവിധ ഭാഷകളില്‍ നിന്നും നിരവധിച്ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്തഫ സംവിധാനംചെയ്ത ‘കപ്പേള’ ,പ്രദീപ് കാളിപുറം സംവിധാനംചെയ്ത ‘സേഫ്’ഫഹദ് ഫാസിലിന്റെ അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’, ആസിഫ് അലി നായകനായ നിസാം ബഷീര്‍ സംവിധാനംചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’,എന്നിവയാണ് ഫീച്ചര്‍വിഭാഗത്തില്‍ ഇടംപിടിച്ചിരിക്കുന്ന മലയാള സിനിമകള്‍. ജയറാം, കുചേലനായി വേഷമിടുന്ന സംസ്കൃതസിനിമ ‘നമോ’യും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ശരണ്‍ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍നിന്ന്‌ ഇടംപിടിച്ച ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram