മൂന്നു സിനിമകള്‍ക്കായി ഒഴുകുന്നത് 1000 കോടി; ഇത് പ്രഭാസ് മാജിക്

എസ്‌എസ് രാജമൗലിയുടെ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ നടനായി മാറിയിരിക്കുകയാണ് പ്രഭാസ്. തെലുങ്ക് സിനിമാലോകത്ത് മാത്രമല്ല ഇപ്പോള്‍ രാജ്യത്ത് ഉടനീളം താരത്തിന് ആരാധകരുണ്ട്. ബാഹുബലിക്ക് ശേഷം ബിഗ് ബജറ്റ് ചിത്രം സാഹോയിലാണ് പ്രഭാസിനെ അവസാനമായി കണ്ടത്. ആക്ഷന്‍ ചിത്രമായ സാഹോയ്ക്കു ശേഷം ആദിപുരുഷ്, രാധേ ശ്യാം, നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്നത് .

പ്രഭാസിനൊപ്പം പൂജ ഹെഡ്‌ജെ നായികയായി എത്തുന്ന പിരീഡ് റൊമാന്‍ഡിക് ഡ്രാമയാണ് രാധേ ശ്യാം. 250 കോടി രൂപയ്ക്കാണ് ചിത്രം ഒരുങ്ങുന്നത്.

സെയ്ഫ് അലി ഖാന്‍ പ്രധാന വേഷത്തിലെത്തുന്ന ആദിപുരുഷ്2022 ഓഗസ്റ്റ് 11 ന് റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 450 കോടിയാണ് ചിത്രത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. മഹാനടിയുടെ സംവിധായകന്‍ നാഗ് അശ്വിന്റെ സയന്‍സ് ഫിക്ഷന്‍ പ്രൊജക്റ്റാണ് മറ്റൊരു ചിത്രം. ബോളിവുഡ് സുന്ദരി ദീപിക പദക്കോണാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 300 കോടിയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് കൂടാതെ തെലുങ്ക് സംവിധായകന്‍ കൊറടാല ശിവയുടെ ഒരു ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാന്‍ രണ്ടു വര്‍ഷമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://youtu.be/_-Kvs7VNCek

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram