ഹിന്ദിയിൽ തകർപ്പൻ വിജയം നേടിയ അന്ധാധുന്‍ മലയാളത്തിലേക്ക് റീ മേക് ചെയ്യാൻ പോകുന്നതായി റിപ്പോർട്ടുകൾ. അന്ധാധുന്‍ മലയാളത്തിലേക്ക് എത്തുമ്ബോള്‍ പൃഥ്വിരാജ് ആയിരിക്കും കേന്ദ്ര കഥാപാത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. രവി കെ ചന്ദ്രനാണ് സിനിമ മലയാളത്തിൽ സംവിധാനം ചെയ്യുക.ആയുഷ്മാൻ ഖുറനാ, തബു ,രാധിക ആപ്തെ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു ക്രൈം ത്രില്ലെർ ആയിരുന്നു.ചിത്രത്തിന്റെ ചൈനീസ് ഡബ്ബ്ഡ് വേര്‍ഷനും വലിയ വിജയമായിരുന്നു.
അന്തരിച്ച പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ സഹോദരനായ രവി കെ ചന്ദ്രന് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി അന്‍പതിലേറെ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. തമിഴില്‍ ‘യാന്‍’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുകയുമുണ്ടായി. ഗജിനി, പഹേലി, ബ്ലാക്ക് ബോയ്സ്, കോയി മില്‍ ഗയാ, കന്നത്തില്‍ മുത്തമിട്ടാല്‍, ദില്‍ ചാഹ്താ ഹെ തുടങ്ങി അദ്ദേഹം ഛായാഗ്രാഹകനായ നിരവധി പ്രധാന ചിത്രങ്ങളുണ്ട്.