ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മാക്സ് വെല്‍ ജോസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്’ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. അമ്പിളി ഫെയിം തന്വി റാം നായികയായെത്തുന്ന ചിത്രത്തിൽ രഞ്ജിനി ഹരിദാസ് അതിഥി താരമായെത്തും . ബഞ്ചാ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഹമ്മദ് റുബിന്‍ സലിം, അനു ജൂബി ജയിംസ്, നഹാസ് എം.അഹമ്മദ് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്ന ചെറുപ്പക്കാരാണ് ബിന്ദാസും ബിബിന്‍ വിജയും. പഠനകാലഘട്ടത്തില്‍ സഹപാഠികളുടെ ദാസനും വിജയനും എന്ന വിളികളിലൂടെ ഇരുവരും സുഹൃത്തുക്കളാകുന്നു. പല പ്രതിസന്ധികള്‍ക്കിടയിലൂടെ വിജയിക്കുവാനുളള അവരുടെ ശ്രമങ്ങളാണ് ചിത്രം പറയുന്നത്.
ധര്മ്മജന് ബൊള്‍ഗാട്ടി, അഹമ്മദ് സിദ്ദിഖ് അലന്‍സിയര്‍, ജോണി ആന്റെ ണി, മേജര്‍ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, സോഹന്‍ സീനുലാല്‍, രമേഷ് പിഷാരടി, ലെന, സരയൂ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളായി എത്തുന്നു. സണ്ണി വെയ്നും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായിയെത്തും.