രാജസ്ഥാന്‍ ഗ്രാമങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുമായി ‘പിപ്പലാന്ത്രി’; രാജസ്ഥാനില്‍ നിന്നുമൊരു മലയാള ചിത്രം

പുതുമുഖ താരങ്ങളെ അണിനിരത്തി പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാള ചിത്രം ‘പിപ്പലാന്ത്രി’ റിലീസിനൊരുങ്ങി. പുതുമുങ്ങളെ അണിനിരത്തി രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ച മലയാള ചിത്രം സിക്കമോര്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നവാഗതമായ ഷോജി സെബാസ്റ്റ്യനാണ് സംവിധാനം ചെയ്തത്.സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് ‘പിപ്പലാന്ത്രി’യുടെ കഥാസാരം.

‘സിനിമയ്ക്കുവേണ്ടി പ്രത്യേകിച്ച്‌ ഞങ്ങള്‍ ഒന്നും ഷൂട്ട് ചെയ്തിട്ടില്ല. ഗ്രാമങ്ങളിലെ പൗരാണിക ആചാരങ്ങള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രീകരിക്കാനായത്. കൃത്രിമമായിട്ടൊന്നും ചെയ്തിട്ടില്ല. ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറുകണക്കിന് ഗ്രാമവാസികളെ അണിനിരത്തിയായിരുന്നു ചിത്രീകരണം. പെണ്‍ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചരിത്രപരമായ ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ് ‘പിപ്പരാന്ത്രി’യിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്നും സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.

സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രഫ. ജോണ്‍ മാത്യൂസ്, ക്യാമറ സിജോ എം എബ്രഹാം, തിരക്കഥ ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, എഡിറ്റര്‍ ഇബ്രു എഫ് എക്സ്, ഗാനരചന ചിറ്റൂര്‍ ഗോപി, ജോസ് തോന്നിയാമല, സംഗീതം ഷാന്റി ആന്റണി, പിആര്‍ഒ – പി ആര്‍ സുമേരന്‍.

https://youtu.be/2v-_Uhuqw20

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram