ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ കരിയര്‍ 24 വര്‍ഷങ്ങള്‍ നീണ്ടു നിന്നതാണ്. വിരമിച്ച ശേഷവും ഭാവിയില്‍ മറ്റൊരു ക്രിക്കറ്റര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത വിധം ഉയരത്തില്‍ നില്‍ക്കുകയാണ് സച്ചിന്‍ എന്ന ഇന്ത്യക്കാരുടെ ക്രിക്കറ്റ് ദൈവം.
തന്റെ ദീര്‍ഘമായ കരിയറില്‍ 200 ടെസ്റ്റുകളില്‍ നിന്നും 15,921 റണ്‍സും 463 ഏകദിനങ്ങളില്‍ നിന്നും 18,426 റണ്‍സും സ്വന്തമാക്കിയ സച്ചിന്‍ ഏകദിനത്തില്‍ 51ഉം ടെസ്റ്റില്‍ 49ഉം സെഞ്ച്വറികള്‍ നേടി. ഇരു ഫോര്‍മാറ്റിലുമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി തികച്ച ലോകത്തിലെ ഏക താരം കൂടിയാണ് സച്ചിന്‍.
നിലവില്‍ 19 ഗിന്നസ് ലോക റെക്കോര്‍ഡുകളാണ് സച്ചിന്റെ പേരിലുള്ളത്.
🏏ഒറ്റ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ള പുരുഷ ക്രിക്കറ്റ് താരം.
🏏അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സെടുത്ത പുരുഷ താരം.
🏏അന്താരാഷ്ട്ര കരിയറില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍.
🏏ഏകദിന ക്രിക്കറ്റില്‍ കൂട്ടുകെട്ടിലൂടെ ഏറ്റവുമധികം റണ്‍സ്.
🏏ടെസ്റ്റ് ക്രിക്കറ്റില്‍ കൂട്ടുകെട്ടില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടി.
🏏അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് കരിയറില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച പുരുഷ താരം.
🏏അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂട്ടുകെട്ടിലൂടെ ഏറ്റവുമധികം സെഞ്ച്വറി.
🏏ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍ തികച്ച ഏക പുരുഷ താരം.
🏏ടെസ്റ്റില്‍ കൂട്ടുകെട്ടുവഴി ഏറ്റവുമധികം റണ്‍സ്.
🏏അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍.
🏏ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം.
🏏അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് കരിയറില്‍ കൂടുതല്‍ റണ്‍സെടുത്ത പുരുഷ താരം.
🏏ഐസിസിയുടെ ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത പുരുഷ താരം.
🏏ഐസിസിയുടെ ലോകകപ്പ് കരിയറില്‍ കൂടുതല്‍ റണ്‍സെടുത്ത പുരുഷ താരം.
🏏അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ കൂടുതല്‍ സെഞ്ച്വറികള്‍.