നിങ്ങള്‍ എന്തിനാണ് ഒരു മുസ്‌ലിമിനെ വിവാഹം ചെയ്‌തത്‌? ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി പ്രിയാമണി

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നില്‍ക്കുന്ന നായികമാരില്‍ ഒരാളാണ് പ്രിയാമണി. വിനയന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായെത്തിയ സത്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത് .നടിയായും മോഡലായും ഡാന്‍സറായും എത്തിയ പ്രിയാമണിയെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്ന താരം പിന്നീട് മമ്മൂട്ടി നായകനായെത്തിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്.

പ്രിയാമണി വാസുദേവ്‌ മണി അയ്യര്‍ എന്ന നാമത്തിലുള്ള നടി വിവാഹം ചെയ്തത് മുസ്തഫ രാജിനെയാണ്. ഈ വിവാഹം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പല ഷോകളിലായി ഇരുവരും വിവാഹശേഷം ഒരുമിച്ച്‌ പ്രത്യക്ഷപ്പെടുകയും ഇരുവരുടെയും പ്രണയകഥ തുറന്ന് പറയുകയുമൊക്കെ ചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പ്രിയ മണി പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെ ഒരു ആരാധകന്‍ കുറിച്ച കമൻറ്റും ഇതിന് നടി നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

‘താങ്കളുടെ രക്ത് ചരിത സിനിമ മുതല്‍ ഒരുപാട് ഇഷ്ടമാണ്. പക്ഷേ താങ്കളെന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്’ എന്നായിരുന്നു അരുണ്‍ ചൌധരി എന്ന ആരാധകന്‍്റെ കമന്റ്. ‘ഞാന്‍ വിവാഹം ചെയ്തത് ഒരു ഇന്ത്യന്‍ പൗരനെയാണ് ‘ എന്നായിരുന്നു പ്രിയമണിയുടെ മാസ്സ് മറുപടി. ഇതിനും മറുപടിയുമായി അരുണ്‍ ചൌധരി എത്തിയിട്ടുണ്ട്. ‘അതെ സത്യമാണ്, പക്ഷേ താങ്കള്‍ പോയതില്‍ എനിക്കിപ്പോള്‍ അസൂയ ഉണ്ട്’ എന്നായിരുന്നു അയാളുടെ മറുകമന്റ്. അതൊരു നല്ല തീരുമാനമായിരുന്നുവെന്നും ജാതിമതഭേദമന്യേ പരസ്പരം വിവാഹം ചെയ്യുന്നത് ചോദ്യം ചെയ്യുന്നവര്‍ക്ക് കൊടുക്കാവുന്നതില്‍ മികച്ച മറുപടി തന്നെയാണ് അതെന്നുമാണ് പ്രിയയുടെ മറുപടിയ്ക്ക് ഒരു ആരാധിക നല്‍കിയ കമൻറ്.

https://youtu.be/zkV3a63D3hE

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram