കോവിഡ് പ്രതിസന്ധിക്കിടെ ബുദ്ധിമുട്ടിയ നിരവധി പേര്‍ക്ക് കൈത്താങ്ങായ താരമാണ് നടന്‍ സോനു സൂദ്. സിനിമയിലെ വില്ലനെങ്കിലും ജീവിതത്തിലെ യഥാര്‍ത്ഥ ഹീറോ എന്നാണ് താരത്തിനെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഇതര തൊഴിലാളികളെ വീട്ടിലെത്തിച്ചു, ഭക്ഷണം നല്‍കിയുമാണ് സോനു വാര്‍ത്തകളില്‍ ഇടം നേടിയത്.രാജ്യത്തിന്റെ പലസ്ഥലങ്ങളിലുള്ള നിരവധി പേര്‍ക്കാണ് അദ്ദേഹം സഹായം എത്തിച്ചത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്.
സ്വന്തം വസ്തു പണയപ്പെടുത്തി വായ്പയെടുത്താണ് സോനു സൂദ് സഹായം എത്തിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 10 കോടി രൂപയാണ് അദ്ദേഹം വായ്പയെടുത്തത്. ഇതിനായി ജൂഹുവിലെ രണ്ട് കടകളും ആറ് ഫ്‌ലാറ്റുകളും ബാങ്കില്‍ പണയം വച്ചു.ലോണ്‍ എടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീ അഞ്ച് ലക്ഷം രൂപയായിരുന്നു. സോനുവിന്റേയും ഭാര്യ സൊനാലി സൂദിന്റേയും പേരിലുള്ളതാണ് ഈ കെട്ടിടങ്ങള്‍. സെപ്റ്റംബര്‍ 15നാണ് ലോണ്‍ എഗ്രിമെന്റ് ഒപ്പുവച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെ വാടകയിനത്തില്‍ നിന്ന് ലഭിക്കുന്ന പണമാണ് സോനു ഇപ്പോള്‍ ബാങ്കില്‍ തിരിച്ചടയ്ക്കുന്നത്.
1500 പിപിഇ കിറ്റുകള്‍ പഞ്ചാബില്‍ വിതരണം ചെയ്യുകയും മുംബൈയിലെ ഹോട്ടല്‍ ക്വാറന്റൈന്‍ സൗകര്യത്തിനായി വിട്ടു നല്‍കുകയും ചെയ്തിരുന്നു. കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി അംഗീകരങ്ങളും താരത്തെ തേടിയെത്തി. സോനു സൂദിന്റെ പ്രവര്‍ത്തനത്തിന് എസ്ഡിജി സ്പെഷ്യല്‍ ഹ്യുമനറ്റേറിയന്‍ ആക്ഷന്‍ അവാര്‍ഡ് നല്‍കിയാണ് യുണൈറ്റഡ് നേഷന്‍ ആദരിച്ചത്.കോവിഡ് കാലത്ത് ദുരിതംഅനുഭവിച്ചവര്‍ക്ക് സഹായം എത്തിച്ച സൗത്ത് ഏഷ്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ സോനു സൂദ് ആദ്യ സ്ഥാനം നേടിയിരുന്നു.