രണ്ടാമതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് നടി കരീന കപൂർ. മൂത്ത മകൻ തൈമൂറിന് കൂട്ടായി ഒരാൾ കൂടി വരുന്ന കാര്യം കരീനയും സെയ്ഫ് അലി ഖാനും സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. കുഞ്ഞിനെ കാണാൻ ആരാധകരും താര കുടുംബത്തെ പോലെ തന്നെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
‘ഞങ്ങള്‍ രണ്ടുപേരും ഷൂട്ടിംങ് സെറ്റില്‍’ എന്ന ക്യാപ്ഷനോടെയുള്ള ഏഴാം മാസത്തെ ചിത്രമാണ് കരീന കപൂർ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ താരത്തിന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. അമ്മയാകുക എന്നത് രോഗാവസ്ഥ അല്ല എന്നും അതിനാൽ തന്നെ എപ്പോഴും വീട്ടിലിരിക്കാൻ കഴിയില്ല എന്നും കരീന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു . അതുകൊണ്ട് തന്നെ മുമ്പത്തെപ്പോലെ തന്നെ സിനിമയിലും മറ്റു ചടങ്ങുകളിലുമൊക്കെ താരത്തെ സജീവമായി കാണാം. ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായതും സിംപിളുമായ വസ്ത്രങ്ങളിലാണ് കരീന ഇപ്പോള്‍ ധരിക്കുന്നത്. ഗർഭ കാലത്തെ മികച്ച വസ്ത്രധാരണം എങ്ങനെയാവണമെന്ന് സൂചിപ്പിക്കുകയാണ് കരീനയുടെ മെറ്റേണിറ്റി ഫാഷന്‍.