ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിച്ച്‌ എച്ച്‌ബിഒ, ഡബ്ല്യൂബി ചാനലുകള്‍

പ്രമുഖ അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്‌ബിഒയും ഡബ്ലുബിയും ഇന്ത്യയിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുമായുള്ള സംപ്രേക്ഷണം അവസാനിപ്പിച്ചു. ഇന്ത്യ കൂടാതെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവടങ്ങളിലും സംപ്രേക്ഷണം അവസാനിപ്പിക്കുമെന്ന് ചാനല്‍ ഉടമകളായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷനല്‍ അറിയിച്ചു.ഒക്ടോബറിലാണ് എച്ച്‌ബിഒയുടെ സംപ്രേഷണം അവസാനിപ്പിക്കുന്നതായി ഉടമകളായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷനല്‍ അറിയിച്ചത്. ഡിസംബര്‍ 15 ന് ശേഷം ചാനലുകള്‍ ലഭ്യമാകില്ലെന്നും വ്യക്തമാക്കിയിരുന്നു. പ്രേക്ഷകര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതും കോവിഡ് പ്രതിസന്ധിയുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.കുട്ടികളുടെ ചാനലായ കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കും, പോഗോയും വാര്‍ണര്‍ മീഡിയയുടെ കീഴിലുള്ളതാണ്. എന്നാല്‍ ഇവ ഇന്ത്യയില്‍ സംപ്രേഷണം തുടരും.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയിലെ സംപ്രേഷണം എച്ച്‌ബിഒ അവസാനിപ്പിക്കുന്നത്.വാര്‍ണര്‍ മീഡിയയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോം എച്ച്‌ബിഒ മാക്സിന്റെ ഇന്ത്യയിലേയ്ക്കുള്ള വരവിന്റെ മുന്നോടിയാണ് ഈ അടച്ചുപൂട്ടല്‍. അടുത്തവര്‍ഷത്തോടെ എച്ച്‌ബിഒ മാക്സ് ഇന്ത്യയിലെത്തിയേക്കും .അതേസമയം കുട്ടികളുടെ ചാനലുകളുടെ മേല്‍നോട്ടത്തിനായി മുംബൈ,ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകള്‍ തുടരും.

https://youtu.be/oS4JrCRS6v8

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram