2020ലെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമ പോസ്റ്ററുകളില്‍ ഇടം നേടി നിവിന്‍ പോളി ചിത്രം ‘തുറമുഖ’വും ഫഹദ് ഫാസിൽ ചിത്രം ‘ഇരുളും’.ഫിലിം കമ്ബാനിയന്റെ റാങ്കിങ്ങിൽ ഏറ്റവും മികച്ച പത്ത് സിനിമ പോസ്റ്ററുകളില്‍ അഞ്ചാം സ്ഥാനത്താണ് നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖവും എട്ടാം സ്ഥാനത്ത് ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്യുന്ന ഇരുളും ഇടം നേടിയത്.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ‘തുറമുഖ’ ത്തിന്റെ പ്രമേയം. കൊച്ചി തുറമുഖം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരും അഭിനയിക്കുന്നുണ്ട്.
നുഗൂഢതയുടെയും ഗൂഢാലോചനയുടെയും മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്ന പോസ്റ്ററാണ് ഇരുളിലേത് . അജയന്‍ ചാലിശേരി ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. നുഗൂഢതയുടെയും ഗൂഢാലോചനയുടെയും മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് പോസ്റ്റര്‍.അര്‍ച്ചന 31 നോട്ട് ഔട്ട്, സൂപ്പര്‍ ശരണ്യ, ഘര്‍ കാ പതാ എന്നീ ചിത്രത്തിന്റെ പോസ്റ്ററുകള്‍ റണ്ണേഴ്‌സ് അപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
ഫിലിം കമ്പാനിയന്‍ തിരഞ്ഞെടുത്ത മികച്ച പത്ത് സിനിമ പോസ്റ്ററുകള്‍ ഇവയൊക്കെ:
1. ഗമാക് ഘര്‍ (സംവിധാനം: അചല്‍ മിശ്ര, ഡിസൈന്‍: സോം)
2. ബ്രെഡ് ആന്‍ഡ് ബിലോങ്ങിംഗ് (സംവിധാനം: സോണിയ ഫിലിന്റൊ, ഡിസൈന്‍: ലക്ഷമന്‍ ഖദാപ്കാര്‍)
3. അനിത (സംവിധാനം: സുഷമ ഖാദെപന്‍, ഡിസൈന്‍: യെന്‍ ടാന്‍)
4. ദി ഡിസൈപ്പിള്‍ (സംവിധാനം: ചൈതന്യ താംനെ, ഡിസൈന്‍: മിഡ് നൈറ്റ് മരൗദാര്‍)
5. തുറമുഖം (സംവിധാനം: രാജീവ് രവി, ഡിസൈന്‍: ഓള്‍ഡ് മങ്ക്സ് ഡിസൈന്‍സ്)
6. ലെയ്ല ഔര്‍ സാത്ത് ഗീത് (സംവിധാനം: പുഷ്‌പേന്ദ്ര സിംഗ്, ഡിസൈന്‍: കെവിന്‍ ഇലങ്കോ)
7. കന്യ (സംവിധാനം: അപൂര്‍വ സതീഷ്, ഡിസൈന്‍: മൈക്കല്‍ ഒസില്‍ക)
8. ഇരുള്‍ (സംവിധാനം: നസീഫ് യൂസഫ് ഇസുദ്ദീന്‍, ഡിസൈന്‍: അജയന്‍ ചാലിസേരി)
9. ക്രിയ (സംവിധാനം: സിദ്ധാര്‍ത്ഥ് ശ്രീനിവാസന്‍, ഡിസൈന്‍: ശിലാദിത്യ ബോസ്, സുഭദീപ് റോയ്)
10. കാര്‍ഗോ (സംവിധാനം: ആരതി കടാവ്, ഡിസൈന്‍: സെനിഷ് മെഹ്ത)
റണ്ണേഴ്‌സ് അപ്പ്: