നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ 22 കിലോ കുറച്ചു ; വിസ്മയ മോഹന്‍ലാല്‍ പറയുന്നു

മലയാളികളുടെ താര രാജാവ് മോഹന്‍ലാലിനോട് ഉള്ള അത്രയും പ്രിയമാണ് ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ കുടുംബത്തോടും ഉള്ളത്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍(മായ) ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഫിറ്റ്‌കോഹ് തായ്ലന്‍ഡിന് ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദിയപറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്ബോള്‍ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയാവാനും ആഗ്രഹിച്ചും, പക്ഷേ അതിനായി ഒന്നും ചെയ്യാതെയും ഞാന്‍ കുറച്ച്‌ വര്‍ഷങ്ങള്‍ ചിലവഴിച്ചിരുന്നു. ഞാന്‍ കോണിപ്പടി കയറുമ്ബോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട് വരുമായിരുന്നു.
ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെയുണ്ട്, 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു. ഇത് വല്ലാത്തൊരു യാത്രയായിരുന്നു ഒരു സാഹസമായിരുന്നു.

ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നത് മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നത് വരെ, നിങ്ങള്‍ ഒരു പോസ്റ്റ്കാര്‍ഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകള്‍ വരെ. ഇത് ചെയ്യുന്നതിന് ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് കിട്ടില്ല. എന്റെ പരിശീലകന്‍ ടോണി ഇല്ലാതെ എനിക്ക് ഇതൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. സത്യസന്ധമായി മികച്ച പരിശീലകന്‍. ഓരോ ദിവസവും അദ്ദേഹത്തിന്റെ 100 ശതമാനം പരിശ്രമവും സമയവും എനിക്ക് നല്‍കുന്നതില്‍ നിന്ന് തുടങ്ങുന്നു. എല്ലായ്‌പ്പോഴും എന്റെ പിന്തുണച്ച്‌ നില്‍ക്കുകയും എന്റെ ലക്ഷ്യങ്ങളെക്കുറിച്ച്‌ ആത്മാര്‍ത്ഥമായി കരുതലുണ്ടാവുകയും ഓരോ ഘട്ടത്തിലും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.അടുത്തിടയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതരുന്നു മോഹന്‍ലാലിന്‍റെ മകള്‍ വിസ്മയ മോഹന്‍ലാലിന്‍റെ യാത്രകളും ചിത്രങ്ങളും. വിസ്മയ നടത്തിയ തായ്‌ലന്‍ഡ് യാത്രകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരപുത്രിയുടെ വര്‍ക്ക്‌ഔട്ടിനെ കുറിച്ചും, യോഗ നടത്തിയ അനുഭവങ്ങളെക്കുറിച്ചും പങ്കുവെക്കുകയാണ് വിസ്മയ.

https://youtu.be/oS4JrCRS6v8

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram