അഹമ്മദാബാദ് ചലച്ചിത്ര മേളയില്‍ തിളങ്ങി ഇളയരാജ ; മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രുവിന്

അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ്‌ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രു(അജയകുമാര്‍) സ്വന്തമാക്കി. മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് ഗിന്നസ് പക്രു(അജയകുമാര്‍) അവാര്‍ഡ് കരസ്ഥമാക്കിയത്.സ്വന്തം കുറവുകളെ അതിജീവിച്ച്‌ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഗിന്നസ് പക്രു.വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ നായക പദവിയിലേക്ക് തുടര്‍ന്ന് ഗിന്നസ് റെക്കോര്‍ഡിലേക്ക് എത്തുവാനും താരത്തിനായിട്ടുണ്ട്. പിന്നീട് വലുതും ചെറുതുമായ നിരവധി വേഷങ്ങളിലൂടെ പക്രു പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.

ചിത്രത്തില്‍ തൃശൂര്‍ റൗണ്ടില്‍ കപ്പലണ്ടി വില്‍പ്പനക്കാരനായ വനജനെയാണ് പക്രു അവതരിപ്പിച്ചത്. വനജന്റേയും കുടുംബത്തിന്റേയും അതിജീവനം പറയുന്ന ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.ഇളയരാജയ്ക്ക് മികച്ച നടന്‍ വിഭാഗത്തിലടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗയ്ക്കും ഗോള്‍ഡന്‍ കൈറ്റ് പുരസ്‌കാരം സിനിമക്കും ലഭിച്ചു.

എഴുത്തുകാരന്‍ സുദീപ് ടി. ജോര്‍ജ് തിരക്കഥ എഴുതിയി ചിത്രത്തില്‍ പക്രുവിനെ കൂടാതെ ഹരിശ്രീ അശോകന്‍, ഗോകുല്‍ സുരേഷ്, മാസ്റ്റര്‍ ആദിത്, ബേബി ആര്‍ദ്ര, ദീപക് പറമ്ബോല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

https://youtu.be/oS4JrCRS6v8

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram