ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിങ്. പിന്നാലെ ചങ്ക്സ്, ഒരു അഡാര്‍ ലവ്, ധമാക്ക തുടങ്ങിയ സിനിമകളും ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ മോളിവുഡില്‍ പുറത്തിറങ്ങി. എന്റര്ടെയ്നര് ചിത്രങ്ങളാണ് സംവിധായകന്റെതായി ഇതുവരെ കൂടുതലായി പുറത്തിറങ്ങിയത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് ഒമര്‍ ലുലു. സംവിധായകന്റെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പേരില്‍ വ്യാജ കാസ്റ്റിങ് കോള്‍ നടത്തുന്ന വ്യക്തിയെ തുറന്ന് കാട്ടി രംഗത്തെത്തിയിരിക്കുകയാണ്. ഒമര്‍ ലുലുവിന്്റെ ചിത്രം ഡിസ് പ്ലേ പിക്ചറായി ഉപയോഗിച്ചുകൊണ്ട് വാട്ട്സാപ്പ് അക്കൌണ്ടിലൂടെ ഒരാള്‍ വ്യാജ കാസ്റ്റിങ്ങ് കോള്‍ നടത്തുന്നെന്ന് സംവിധായകന് തുറന്ന് കാട്ടുന്നു.സൗമ്യ മേനോന്, അരുന്ധതി നായര്‍ തുടങ്ങിയവരുടെ നമ്ബറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകള്‍ അയച്ചിട്ടുണ്ടെന്നും സംവിധായകന് ചൂണ്ടിക്കാട്ടുന്നു.
ഒമര്‍ ലുലുവിന്റെ പോസ്റ്റ്:എന്റെ ഫോട്ടോ DP ഇട്ടുകൊണ്ട് ഒരു US നമ്പറിൽ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, പെൺകുട്ടികൾക്ക് സിനിമയിലേയ്ക്ക് ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട് മെസേജയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സൗമ്യ മേനോൻ, അരുന്ധതി നായർ തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകൾ അയച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ നിയമനടപടിയെടുക്കുകയാണ്. ഇത്തരത്തിൽ വരുന്ന മെസേജുകൾക്കോ, കാസ്റ്റിംഗ് കോളുകൾക്കോ ഞാനോ ഒമർ ലുലു എന്റർടൈൻമെന്റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല.
അതേസമയം ധമാക്കയ്ക്ക് പിന്നാലെ ബാബു ആന്റണിയെ നായകനാക്കിയുളള സിനിമയാണ് ഒമര്‍ ലുലുവിന്റെതായി വരുന്നത്. പവര്‍സ്റ്റാര്‍ എന്ന് പേരിട്ട ആക്ഷന്‍ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബാബു ആന്റണിക്കൊപ്പം റിയാസ് ഖാന്, ബാബുരാജ്, അബു സലീം, ബിനീഷ് ബാസ്റ്റിന് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. കോവിഡ് വ്യാപനം കാരണമാണ് ഒമര്‍ ലുലുവിന്റെ പവര്‍സ്റ്റാര്‍ വൈകിയത്. ബാബു ആന്റണി ചിത്രത്തിന്റെ ഫാന്മേഡ് പോസ്റ്ററുകള്‍ മുന്‍പ് ധാരാളമായി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.