നാല് വര്‍ഷമായി കട്ട പ്രണയത്തില്‍; നിര്‍മാതാവുമായുള്ള പ്രണയം തുറന്നു പറഞ്ഞ് നടി ദുര്‍ഗകൃഷ്ണ

നാല് വര്‍ഷമായി താന്‍ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ് നടി ദുര്‍ഗ കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലെ ആരാധകര്‍ക്കായുള്ള ക്യു ആന്‍ഡ് എ സെക്ഷനിലാണ് ദുര്‍ഗ തന്റെ പ്രണയത്തെ കുറിച്ച്‌ തുറന്നു പറഞ്ഞത്. മലയാളത്തിലെ യുവ ചലച്ചിത്ര നിര്‍മ്മാതാവ് അര്‍ജുന്‍ രവീന്ദ്രനുമായാണ് താന്‍ പ്രണയത്തിലെന്നാണ് ദുര്‍ഗ തുറന്നു പറഞ്ഞിരിക്കുന്നത്. കാമുകന്റെ പേര് എന്താണെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. എത്ര വര്‍ഷമായി പ്രണയിക്കുന്നുവെന്ന ആരാധകരുടെ ചോദ്യത്തിന് ഫോര്‍ ഇയര്‍ സ്ട്രോങ് എന്നായിരുന്നു ദുര്‍ഗ മറുപടി നല്‍കിയത്.

അടുത്തിടയില്‍ താരം പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.ഒരാളെ കെട്ടിപിടിച്ച്‌ ഇരിക്കുന്ന ദുര്‍ഗയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ‘എനിക്ക് അറിയാം, നിനക്കും അറിയാം, നമ്മള്‍ക്കും അറിയാം’ എന്നായിരുന്നു ഈ ഫോട്ടോയ്ക്ക് ദുര്‍ഗ നല്‍കിയ ക്യാപ്ഷന്‍. ഇപ്പോഴിതാ ചിത്രത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കിയിരിക്കുകയാണ് ദുര്‍ഗ.

വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്‌റെ നായികയായിട്ടായിരുന്നു ദുര്‍ഗ കൃഷ്ണയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം റാം ആണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം. അനൂപ് മേനോന്‍ ചിത്രം കിംഗ്ഫിഷിലും താരം വേഷമിടുന്നുണ്ട്.

https://youtu.be/6SP05cMOfbE

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram