പാര്‍വതി നായികയായ വര്‍ത്തമാനം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. റീജനല്‍ സെന്‍സര്‍ ബോര്‍ഡ് ആണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ പരിശോധനക്കായി ചിത്രം മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. പുതിയ തീരുമാനം ഉണ്ടാകും വരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല.
‘വര്‍ത്തമാനം’ അസഹിഷ്ണുത കേന്ദ്രപ്രമേയമായ ചിത്രമാണെന്നാണ് പാര്‍വതി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഏറെ ചര്‍ച്ച ചെയ്യപ്പേടേണ്ട കാലത്തുതന്നെയാണ് ചിത്രം പുറത്തുവരുന്നതെന്നും പാര്‍വതി വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന് ജെഎന്‍യുവില്‍ ഗവേഷക വിദ്യാര്‍ഥിയായെത്തുന്ന ഫാസിയ സൂഫിയായാണ് പാര്‍വതി വേഷമിടുന്നത്. റോഷന്‍ മാത്യുവാണ് നായകന്‍. സിദ്ധിഖ്, നിര്‍മ്മല്‍ പാലാഴി, മുത്തുമണി സോമസുന്ദരം എന്നിവരും ചിത്രത്തിലുണ്ട്. ആര്യാടന്‍ ഷൗക്കത്ത് ആണ് തിരക്കഥ. ഡല്‍ഹിയിലും ഉത്തരാഖണ്ഡില്‍ ചിത്രീകരിച്ച സിനിമയുടെ ഛായാഗ്രാഹകന്‍ അഴകപ്പന്‍ ആണ്.
ചിത്രത്തിന്റെ ചിലഭാഗങ്ങള്‍ കട്ട് ചെയ്ത് മാറ്റണമെന്ന് കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.അതേസമയം, ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ അറിയിച്ചിരിക്കുന്നത്.