മണിച്ചിത്രത്താഴ് തൃപ്പൂണിത്തുറ ഹിൽ പാലസിൽ ഷൂട് നടക്കുന്ന അതേ ടൈമിൽ തന്നെയായിരുന്നു തൊട്ടപ്പുറത്ത് എറണാകുളത്ത് താഹ സംവിധാനം ചെയ്ത വാരഫലം മലയാളം ഇന്‍ഡസ്ട്രിയുടെ പഴയ ഫേവറിറ്റ് വീടായ ഹിൽ വ്യൂവിൽ ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്.
മൂക്കില്ലരാജ്യത്തിന് ശേഷം താഹ ചെയ്യുന്ന രണ്ടാമത്തെ സിനിമ ആയിരുന്നു വാരഫലം…വീണ്ടും തിലകൻ-മുകേഷ്-ജഗതി-സിദ്ധിഖ്-പറവൂർ ഭരതൻ കോംബോ എല്ലാം ഇതിലും ഒന്നിച്ചു..ഒപ്പം ശ്രീനിവാസനും മുകേഷിന്റെ ഒപ്പം നായക വേഷത്തിൽ…ഇതും മോശമല്ലാത്ത വിജയം നേടി..ജഗതിക്ക് ധാരാളം മികച്ച കോമഡി രംഗങ്ങളും ലഭിച്ചു..പക്ഷെ ഒരു കൾട് കഥാപാത്രവും ഒരു ചരിത്ര വിജയവും ഈ തിരക്കിൽ മിസ് ആയി.
ഇതും കൂടാതെ…ഫാസിൽ രണ്ടോ മൂന്നോ പ്രാവശ്യം പ്രൊഡക്ഷൻ എക്സെകുട്ടീവുകളെ വിട്ടും പുള്ളി നേരിട്ടും നിർബന്ധിച് ജഗതിയെ വിളിച്ചിരുന്നു മണിച്ചിത്രത്താഴിൽ വരാൻ…പക്ഷെ ഒരു പ്രോജക്ട് കമ്മിറ്റ് ചെയ്താൽ അതെത്ര ചെറിയ പടമായാലും വേറെ വല്യ പടം ഓഫറുകൾക്ക് വേണ്ടി ഒഴിയത്തില്ല എന്ന പുള്ളിടെ സ്റ്റബോൺ നിലപാട് വീണ്ടും വീണ്ടും പറഞ്ഞതോടെ പടത്തിൽ നിന്ന് ഫാസിൽ കട് ചെയ്യുകയും ആ പിണക്കം ദീർഘ കാലം തുടരുകയും ചെയ്തു.. ഒടുവിൽ 2008ൽ മോസ് ആൻഡ് ദി ക്യാറ്റ് സിനിമക്ക് വേണ്ടിയാണ് വഴക്കുകൾ മറന്ന് വീണ്ടും ജഗതിയുമായി ഫാസിൽ ഒരു സിനിമ ചെയ്യുന്നത്.