മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം ഫിലിം ചേമ്ബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ് രംഗത്ത്. തിയേറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം, നിങ്ങളും മോഹന്‍ലാല്‍- എന്നാണ് അനില്‍ തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. മലയാളത്തില്‍ ആദ്യമായി ഒടിടി റീലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് സിനിമയാണ് ദൃശ്യം 2. ഇന്ന് പുതുവത്സരദിനത്തില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. തുടര്‍ന്ന് ഈ മാസം അവസാനം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നും അറിയിച്ചിരുന്നു.
സിനിമ സംഘടനയായ അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലും തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റായ നിര്‍മ്മാതാവ് ആന്റ്ണി പെരുമ്ബാവൂരും ഈ ചിത്രം ഒടിടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. നേതാക്കള്‍ തന്നെ ഒടിടി റിലീസിന് മുന്‍കൈ എടുത്തത് അമിതലാഭം ആഗ്രഹിച്ചാണെന്നും ഇത് മലയാള സിനിമ വ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാണെന്നും ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീർ പറഞ്ഞു.
അതേസമയം, ചിത്രം ലോകത്ത് 240 രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കാനാണ് പദ്ധതി. ആശിര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, ആശാ,ശരത്ത്, മുരളിഗോപി, അന്‍സിബ ഹസന്‍, എസ്തര്‍, സായി കുമാര്‍,കെ ബി ഗണേഷ് കുമാര്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിലഭിനയിക്കുന്നുണ്ട്.