ദാദാസാഹേബ് ഫാല്‍ക്കെ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ സുരാജ് , മോഹൻലാൽ , നടി പാര്‍വതി

പുതുവത്സരാഘോഷത്തോടനുബന്ധിച്ച്‌ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് സൗത്ത് 2020 വിജയികളുടെ പട്ടിക പ്രഖ്യാപിച്ചു.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനായി.

മലയാളത്തില്‍ മികച്ച ചിത്രമായി മനു അശോകന്‍ സംവിധാനം ചെയ്ത ‘ഉയരെ’ തെരഞ്ഞെടുക്കുകയും ചിത്രത്തിലെ അഭിനയത്തിലൂടെ പാര്‍വതി തിരുവോത്ത് മികച്ച നടിയ്ക്കുള്ള അവാർഡിന് അർഹയുമായി.

മികച്ച വെര്‍സറ്റൈല്‍ ആക്ടറായി മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടു. കുമ്പളങ്ങി നൈറ്റ്സിലൂടെ മധു സി നാരായണന്‍ മികച്ച സംവിധായകനായി.

അവാർഡ് പട്ടിക

മലയാളം

വൈവിധ്യമാര്‍ന്ന നടന്‍: മോഹന്‍ലാല്‍

മികച്ച നടന്‍: സൂരജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയിഡ് കുഞ്ചപ്പന്‍ )

മികച്ച നടി: പാര്‍വതി തിരുവോത്തു (ഉയരെ)

മികച്ച സംവിധായകന്‍: മധു സി നാരായണന്‍ (കുമ്ബളങ്ങി നൈറ്റ്സ്)

മികച്ച ചിത്രം: ഉയരെ

മികച്ച സംഗീത സംവിധായകന്‍: ദീപക് ദേവ്

തമിഴ്

വൈവിധ്യമാര്‍ന്ന നടന്‍: അജിത് കുമാര്‍

മികച്ച നടന്‍: ധനുഷ് (അസുരന്‍)

മികച്ച നടി: ജ്യോതിക (രാക്ഷസി)

മികച്ച സംവിധായകന്‍: ആര്‍ പാര്‍ത്തിബാന്‍ (ഒത്ത സെരുപ്പ് സൈസ് 7)

മികച്ച സിനിമ: ട്ടോ ലെറ്റ്

മികച്ച സംഗീത സംവിധായകന്‍: അനിരുദ്ധ് രവിചന്ദര്‍

തെലുങ്ക്

വൈവിധ്യമാര്‍ന്ന നടന്‍: അക്കിനേനി നാഗാര്‍ജുന

മികച്ച നടന്‍: നവീന്‍

മികച്ച നടി: രശ്മിക മന്ദണ്ണ

മികച്ച സിനിമ: ജേഴ്സി

മികച്ച സംവിധായകന്‍:( സാഹോ) സുജീത്

കന്നഡ

വൈവിധ്യമാര്‍ന്ന നടന്‍: ശിവരാജ്കുമാര്‍

മികച്ച നടന്‍: രക്ഷി ഷെട്ടി (അവാനെ ശ്രീനാംനാരായണ)

മികച്ച നടി: ടാന്യ ഹോപ്പ് (യജമാന)

മികച്ച സംവിധായകന്‍: രമേശ് ഇന്ദിര (പ്രീമിയര്‍ പത്മിനി)

മികച്ച ചിത്രം: മുഖജ്ജിയ കനസുഗാലു

മികച്ച സംഗീത സംവിധായകന്‍: വി ഹരികൃഷ്ണന്‍

https://youtu.be/6z-n3hboaQQ

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram