തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഹിറ്റ് ചിത്രം ‘കോലമാവ് കോകില’ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. നയന്‍താര അവതരിപ്പിച്ച കോകില എന്ന കഥാപാത്രമായി നടി ജാന്‍വി കപൂര്‍ വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം.
ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മിഡില്‍ ക്ലാസ് കുടുംബത്തിലെ സാധാരണ പെണ്‍കുട്ടി ആയാണ് ജാന്‍വി എത്തുക. എല്ലാത്തരം ആളുകള്‍ക്കും ആസ്വാദകരമാകുന്ന രീതിയില്‍ ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ ആകും ചിത്രം ഒരുങ്ങുക എന്നാണ് സൂചന .പഞ്ചാബിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിക്കുകയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
45 ദിവസത്തോളം ഇവിടെ ഷൂട്ടിംഗ് ഉണ്ടാകും. ഇതിനു ശേഷം വിവിധയിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നീക്കം. കോവിഡ് പശ്ചാത്തലത്തില്‍ സെറ്റുകളില്‍ സുരക്ഷാ-പ്രതിരോധ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.തീര്‍ത്തും നോണ്‍ ഗ്ലാമറസ് ലുക്കിലാകും ജാന്‍വി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ചിത്രത്തിലെ ചില ആക്ഷന്‍ രംഗങ്ങള്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളും താരം നടത്തി വരുന്നുണ്ട്.
2 018ലാണ് കോലമാവ് കോകില റിലീസായത്. സിനിമയുടെ കഥ സംവിധാനം ചെയ്തത് നെല്‍സണ്‍ ദിലീപ് കുമാര്‍ ആയിരുന്നു. നയന്‍താര ടൈറ്റില്‍ കഥാപാത്രത്തിലെത്തിയ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.