ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലവ് സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. പിന്നീട് ബോളിവുഡിലേക്കായിരുന്നു പോക്ക്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തി. ഇതിനിടെ സ്നേഹവും വിമര്‍ശനവുമെല്ലാം പ്രിയയെ തേടിയെത്തി.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരമാണ് പ്രിയ. ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പ്രിയ പോസ്റ്റ് ചെയ്യാറുണ്ട്. ഇക്കുറി ഒരു ഫോട്ടോഷൂട്ടിന് ഒരുങ്ങുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
ആദ്യ ചിത്രത്തില്‍ പോസ് ചെയ്യുന്നതിന് തൊട്ടുമുമ്ബുള്ള നിമിഷമാണ്. നാണം വരുന്നു എന്നാണ് പ്രിയ പറയുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ പോസ് ചെയ്യുന്നതായും കാണാം.
കഴിഞ്ഞദിവസം പുതിയ വര്‍ഷത്തില്‍ തന്റെ പ്രതിജ്ഞ എന്താണെന്ന് പ്രിയ ആരോധകരോട് പറഞ്ഞിരുന്നു. ഇത് എല്ലാവരും മനസില്‍ വയ്ക്കണമെന്നും പ്രിയ ഓര്‍മിപ്പിക്കുന്നു.
“ഈ വര്‍ഷം, ആരെയും പിന്തുടരരുത്. പോകരുതെന്ന് ആരോടും യാചിക്കരുത്. നിങ്ങളുടെ മൂല്യം തിരിച്ചറിയുക. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സമയം മാറ്റിവയ്ക്കുക. മാറ്റാന്‍ കഴിയാത്തത് കാര്യങ്ങളെ അംഗീകരിക്കാന്‍ പഠിക്കുക. നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക. സ്വയം സ്നേഹിക്കുക,” ഇതാണ് പ്രിയയ്ക്ക് എല്ലാവരോടും പറയാനുള്ളത്.
അടുത്തിടെ പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മനോഹരമായ ചില ചിത്രങ്ങൾക്ക് വന്ന വിമര്‍ശകരുടെ ട്രോളുകൾക് വായടപ്പിക്കുന്ന മറുപടിയാണ് പ്രിയ നല്‍കിയത്.
“എന്റെ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നു. കമന്റുകളുടെ നാലില്‍ ഒന്നുപോലും വായിച്ച് തീര്‍ക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. തുടക്കത്തില്‍ ചില കമന്റുകള്‍ വായിച്ചു. എല്ലാവരും ആ കമന്റുകള്‍ കാണേണ്ടതാണ് എന്നു തോന്നിയതുകൊണ്ട് അതിവിടെ പങ്കുവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരുപക്ഷെ ആ കമന്റ് ചെയ്തവര്‍ക്ക് നമ്മളെല്ലാവരും കൈയടിക്കേണ്ടതുണ്ട്. അതുകൊണ്ടല്ലേ ഇത്തരം ചെറിയ വിലകുറഞ്ഞ കാര്യങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്യുന്നത്. ഒരുതരം അംഗീകാരത്തിനോ അഭിനന്ദനത്തിനോ വേണ്ടി. നമുക്ക് അതവര്‍ക്ക് നല്‍കാം. എന്തായാലും എല്ലാവരോടും കരുണയോടെ പെരുമാറാനാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. ഇവിടെയിപ്പോള്‍ വലിയൊരാളാകാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് എനിക്ക് പുതിയതൊന്നുമല്ല. ഞാന്‍ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്. ഈ ഭീഷണികള്‍ നിലനില്‍ക്കുമ്ബോഴും ഇത്രയും ദൂരം എത്തിയതില്‍ എനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്. എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കണം. ഇപ്പോള്‍ ഇത്രമാത്രം. എന്റെ ശൈലിയില്‍ ശ്രദ്ധ ചെലുത്തിയതിന് നന്ദി. #ItsADressNotAYes #RefuseTheAbuse,” എന്നായിരുന്നു പ്രിയ കുറിച്ചത്.