തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ തീരുമാനം

തിയേറ്ററുകളില്‍ 100 ശതമാനവും ആളുകളെ പ്രവേശിപ്പിക്കാമെന്ന പുതിയ ഉത്തരവുമായി തമിഴ്‌നാട് സര്‍ക്കാര്‍.ജനുവരി 11 മുതലാണ് തിയറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്. പൊങ്കല്‍ റിലീസുമായി അനുബന്ധിച്ച്‌ മാസ്റ്റര്‍ അടക്കമുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങാനിരിക്കെയാണ് സര്‍ക്കാരിന്റെ തീരുമാനം.

കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മറികടന്നാണ് തമിഴ്‍നാട് സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് തമിഴ്‍നാട് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. മാസ്റ്റര്‍ സിനിമ റിലീസ് ചെയ്യുന്നത് സംബന്ധിച്ച്‌ വിജയ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുമായി കൂടിക്കാഴ്‍ച നടത്തിയിരുന്നു.

https://youtu.be/2v-_Uhuqw20

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram