ഫ്ലാറ്റ് ഒഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മുന്‍ ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ക്കെതിരേ പരാതിയുമായി നടന് വിജയ് രംഗത്ത്. മുന്‍ ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകരായ രവിരാജയ്ക്കും എ.സി കുമാറിനുമെതിരെയാണ് വിജയുടെ വക്കീല്‍ പരാതിയുമായി വിരുഗംബക്കം പോലീസ് സ്റ്റേഷനെ സമീപിച്ചിരിക്കുന്നത്. സാലിഗ്രാമത്തില്‍ വിജയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ വര്‍ഷങ്ങളായി താമസിച്ചിരുന്ന ഇരുവരോടും ഫ്ലാറ്റ് ഒഴിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ നിരസിക്കുകയായിരുന്നു.
വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങളായിരുന്ന ഇരുവരെയും സംഘടനയുടെ ആശയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നേരത്തെ പുറത്താക്കിയിരുന്നു. കൂടാതെ വിജയുടെ അച്ഛന് എസ് എ ചന്ദ്രശേഖറിന് രാഷ്ട്രീയ പാര്‍ട്ടി നിര്‍മാണത്തിന് സഹായവുമായി കൂടെ നില്‍ക്കുകയും ചെയ്തിരുന്നു. പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.