പുതുവര്‍ഷത്തിലെ ചിത്രങ്ങള്‍ക്ക് പിന്നാലെ വീണ്ടും പുത്തന്‍ ലുക്കില്‍ തിളങ്ങി നടി മീര നന്ദന്. നീല ഗൗണില്‍ അതിസുന്ദരിയായ കടല്ക്കരയില് നില്ക്കുന്ന മീരയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
‘ഗോള്‍ഡന്‍ അവര്‍ അറ്റ് ദി സീ’ എന്നാണ് ക്യാപ്ഷനോടെയാണ് മീര ചിത്രം പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇതിനു മുന്‍പും വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി മീര പ്രേക്ഷകര്‍ക്ക് ഇടയില്‍ സജീവയാണ്.
2017-ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് ക്വയിന്‍ എന്ന സിനിമയിലാണ് മീര അവസാനമായി അഭിനയിച്ചിരിക്കുന്നത്. പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.ദുബായില്‍ റേഡിയോ ജോക്കിയായാണ് താരം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.