വിജയ് ചിത്രം മാസ്റ്ററിന്റെ ചില ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തുടക്ക സീനുകളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ പുറത്തിറങ്ങുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് മാസ്റ്റര്‍.
മാസ്റ്റർ സംവിധായകൻ ലോകേഷ് കനഗരാജാണ് തിങ്കളാഴ്ച രാത്രി ട്വിറ്ററിൽ ഇക്കാര്യം പറഞ്ഞത്.തിയേറ്ററിൽ സിനിമ വരുന്നത് വരെ ക്ഷമിക്കാൻ ലോകേഷിന്റെ ട്വീറ്റീൽ പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു. “പ്രിയപ്പെട്ടവരേ, മാസ്റ്റർ സിനിമയെ നിങ്ങളിലേക്ക് എത്തിക്കുന്നത് 1.5 വർഷത്തെ കഷ്ടപ്പാടിനൊടുവിലാണ്. ഞങ്ങൾക്കുള്ളത് അത് തിയേറ്ററുകളിൽ ആസ്വദിക്കുമെന്ന പ്രതീക്ഷ മാത്രമാണ്. സിനിമയിൽ നിന്ന് ചോർന്ന ക്ലിപ്പുകൾ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, ദയവായി ഇത് പങ്കിടരുത് നിങ്ങൾക്ക് എല്ലാവർക്കും നന്ദി. എല്ലാവർക്കും സ്നേഹം. ഒരു ദിവസം കൂടിയേ ഉള്ളൂ. പിന്നെ മാസ്റ്റർ നിങ്ങളിലേക്ക്,” ലോകേഷ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഏപ്രില്‍ 9 നു പുറത്തിറങ്ങേണ്ട ചിത്രം കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. വിജയ്ക്ക് പുറമെ വിജയ് സേതുപതി, മാളവിക മോഹനന് , ആന്‍ഡ്രിയ ജെര്‍മിയ എന്നിവരും ചിത്രത്തിലുണ്ട്.