തെന്നിന്ത്യയില്‍ കുറഞ്ഞ കാലത്തിനുള്ളില്‍ നിരവധി ആരാധകരെ നേടിയ താരമാണ് വിജയ് സേതുപതി. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് അന്ധാദുന്‍ സിനിമയുടെ സംവിധായകന് ശ്രീറാം രാഘവന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാകുന്നത് വിജയ് സേതുപതിയാണ്. ബോളിവുഡ് നടി കത്രീന കൈഫാണ് ചിത്രത്തിലെ നായികയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടൈഗര്‍ സിന്ദാ ഹെ, ധൂം3 ചിത്രങ്ങള്‍ക്ക് ശേഷം കത്രീന കൈഫിനെ വീണ്ടും തിരശ്ശീലയില്‍ കാണാമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു രോഹിത് ഷെട്ടിയുടെ സൂര്യവന്‍ശി.
എന്നാല്‍ രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് റിലീസ് നീട്ടിവെച്ചതോടെ 2020ല്‍ സൂര്യവന്‍ശി പ്രദര്‍ശനത്തിനെത്തിയില്ല.
ലോകേഷ് കനകരാജിന്റെ ചിത്രമായ മാനഗരത്തിന്റെ ഹിന്ദി റീമേക്കിലൂടെ വിജയ് സേതുപതി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.
സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റീമേക്കില്‍ മുനിഷ്കാന്ത് എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.
കത്രീന കൈഫ് ഇപ്പോള്‍ അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സൂപ്പര്‍ഹീറോ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.