നാല് വര്‍ഷത്തിനുള്ളില്‍ വിവാഹം ഉണ്ടാവും; വിവാഹ ശേഷം അഭിനയിക്കില്ല; നമിത പ്രമോദ് പറയുന്നു

ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച്‌ കൊണ്ട് യുവ നായികയായി വളര്‍ന്ന് വരുന്ന താരമാണ് നടി നമിത പ്രമോദ്. . സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവയായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്.നാല് വര്‍ഷത്തിനുള്ളില്‍ വിവാഹിതയാകും എന്നും വിവാഹശേഷം അഭിനയം ഉപേക്ഷിക്കുമെന്നുമാണ് താരമിപ്പോൾ പറയുന്നത്.

നമിതയുടെ വാക്കുകളിലൂടെ ….
ഉടനെ വിവാഹം ഉണ്ടാകില്ല. ഒരു നാല് വര്‍ഷത്തിനുള്ളില്‍ കല്യാണം ഉണ്ടാകും. അച്ഛനും അമ്മയും വിവാഹ കാര്യം എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമാകണം. ഏറെ സ്‌നേഹിക്കുന്ന സ്വപ്‌നം യാത്ര പോകണം എന്നതാണ്. ഒറ്റയ്ക്ക് യാത്ര പോകാറില്ല. വീട്ടുകാരോടൊപ്പം പോകണമെന്നാണ് ആഗ്രഹം.

നടിയായതിന് ശേഷം സംഭവിച്ച മാറ്റങ്ങളില്‍ ഒന്ന് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് താമസം മാറി എന്നതാണ്. ആളുകളോട് സംസാരിക്കാനൊക്കെ പഠിച്ചു. ഒരുപാട് പേരെ പരിചയപ്പെട്ടു. ലൈഫ് സ്‌റ്റൈല്‍ തന്നെ മാറി. കുറേ പേരോട് ആശയവിനിമയം നടത്താറുണ്ട്. ചുറ്റുമുള്ളവരെ നിരീക്ഷിക്കും. അങ്ങനെ കുറേ വ്യത്യാസങ്ങള്‍ ജീവിതത്തില്‍ വരുത്തി.

നടി എന്നതിനെക്കാളും വ്യക്തിപരമായി ഞാന്‍ സംതൃപ്തയാണ്. ഒരു കാര്യത്തെ കുറിച്ച്‌ അധികം ചിന്തിക്കാറില്ല. ഇവിടെ വരെ എത്തിയതിന് നന്ദിയെന്ന് മാത്രമേ കരുതാറുള്ളു. സിനിമയില്ലാതായാല്‍ വേറെ ജോലി ചെയ്ത് ജീവിക്കുമെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നമിത പറയുന്നു.

നാദിര്‍ഷയും ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നമിത നായികയായി എത്തുന്നുണ്ട്. മിനിസ്‌ക്രീന്‍ സീരിയലുകളില്‍ ബാലതാരമായി തിളങ്ങിയ നമിത ട്രാഫിക് എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram