വിജയ് ദേവരകൊണ്ടയുടെ ‘ലൈഗര്‍’, വൈറലായി ഫസ്റ്റ്ലുക്ക്

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്.

‘ലൈഗര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ആണ്. അനന്യ പാണ്ഡേ നായകിയായി എത്തുന്ന ചിത്രം ഹിന്ദി ഉൾപ്പെടെ അ‍ഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

കടുവയും സിംഹവും ഒന്നിക്കുന്ന ഒരു രൂപത്തിന്‍റെ മുന്നില്‍ ബോക്സറുടെ ഗെറ്റപ്പില്‍ നില്‍ക്കുന്ന വിജയിയെയാണ് ഫസ്റ്റ് ലുക്കിൽ കാണാൻ കഴിയുന്നത്.വിജയിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ലൈഗർ.

ചിത്രത്തില്‍ രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram