ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം ‘ആറാട്ടി’ല്‍ മോഹന്‍ലാലിന്റെ അച്ഛനായി എത്തുന്നത് രവികുമാര്‍. മോഹന്‍ലാലിന്റെ ആദ്യചിത്രമായ ‘തിരനോട്ട’ത്തില്‍ രവികുമാര്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ മോഹന്‍ലാലുമൊത്ത് സ്ക്രീനിലെത്തിയത് കരിക്കിന് വില്ല കൊലക്കേസ് ആസ്പദമാക്കി ജെ ശശികുമാറിന്റെ സംവിധാനത്തില്‍ 1982ല്‍ പുറത്തെത്തിയ ‘മദ്രാസിലെ മോന്’ എന്ന ചിത്രത്തിലും.
നീണ്ട 39 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്. അതേസമയം ഊട്ടി ഷെഡ്യൂളിനു ശേഷം ‘ആറാട്ട്’ എറണാകുളത്തേക്ക് ഷിഫ്റ്റ് ചെയ്യും. ഊട്ടിയില്‍ ഒരു പാട്ടിന്റെ ചിത്രീകരണമാണ് പ്രധാനമായും ഉണ്ടായിരുന്നത്. ക്ലൈമാക്സിന്റെ ലൊക്കേഷന്‍ എറണാകുളമാണ്. ഫെബ്രുവരി രണ്ടാംവാരം ചിത്രം പാക്കപ്പ് ആവും. അതേസമയം ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മവേഷത്തില്‍ എത്തുന്നത് സീത ആണ്.