ആഷിക് ജിനു എന്ന 11 വയസ്സുകാരന് സംവിധാനം ചെയ്ത ‘ഇവ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റോധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനിഷ എന്‍. നിര്‍മ്മിക്കുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് ആഷിക്കിന്റെ അച്ഛന് ജിനു സേവ്യര്‍ ആണ്. ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജിനു സേവിയര്‍ ആണ് അച്ഛനും മകനും ചേര്‍ന്ന് ഒരുക്കുന്ന രണ്ടാമത്തെ കമേഴ്സിയല്‍ ചിത്രമാണിത്. പത്താം വയസ്സില്‍ ‘പീടിക’ എന്ന ഷോര്‍ട്ട് ഫിലിം ആഷിക് സംവിധാനം ചെയ്തിരുന്നു.
എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന് പ്രാധാന്യം നല്‍കിക്കൊണ്ട് ചാരായ വേട്ടയുടെ കഥപറയുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘ഇവ’യുടെ പ്രധാന ലൊക്കേഷൻ ഇടുക്കി കുളമാവ് എറണാകുളം എന്നിവിടങ്ങളിലായിരുന്നു.
പ്രശസ്ത നടന് രാമു, അനിയപ്പന്, നന്ദു പൊതുവാള്, കലേഷ്, അനിത, ഫ്രെഡ്ഡി എന്നിവരെ കൂടാതെ പുതുമുഖങ്ങളായ പ്രേംനാഥ്, മനീഷ്, എഫ്എസിടി ഹുസൈന് കോയ, വിപിന്‍ ഗുരുവായൂര്‍, ഷിബിന്‍ മാത്യു, രാകേഷ് കല്ലറ, സന്ദീപ് രാജ, അനില്‍ മാവടി, ടോണി വഴവറ, മാസ്റ്റര്‍ ആദിത് ദേവ് എന്നിവരും അഭിനയിക്കുന്നു.