വെള്ളം, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ട് വീണ്ടും. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. ഇതാദ്യമായാണ് മഞ്ജുവും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്നത്.യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.
നേരത്തെ കേരളത്തിന്റെ അഭിമാനമായ വി.പി സത്യന്റെ ജീവിതം പറഞ്ഞ ജയസൂര്യ നായകനായ ക്യാപ്റ്റന്‍ എന്ന സിനിമയും പ്രജേഷ് സെന്നായിരുന്നു സംവിധാനം ചെയ്തത്.കൊവിഡ് കാലത്ത് അടച്ചുപൂട്ടിയ തിയേറ്ററുകള്‍ തുറന്നതിന് പിന്നാലെ ആദ്യമായി പ്രദര്‍ശനത്തിന് എത്തിയ മലയാള സിനിമ വെള്ളമായിരുന്നു. റിയല്‍ ലൈഫ് സ്റ്റോറിയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ജനുവരി 22 ന് ആണ് റിലീസ് ചെയ്തത്.ജയസൂര്യയും സംയുക്ത മേനോനും പ്രധാന വേഷങ്ങളിലെത്തിയ ‘വെള്ളം’ മികച്ച പ്രതികരണമാണ് നേടിയത്.