നയന്‍താരയും വിഘ്നേശ് ശിവനും ചേര്‍ന്ന് നിര്‍മ്മിച്ച കൂഴങ്കല്‍ എന്ന ചിത്രത്തിന് അന്താരാഷ്ട്ര പുരസ്ക്കാരം. അമ്പതാമത് റോട്ടര്‍ഡാം ടൈഗര്‍ പുരസ്ക്കാരമാണ് ചിത്രത്തിന് ലഭിച്ചത്.
നവാഗതനായ പി.എസ് വിനോദ് രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നയന്‍താരയുടെയും വിഘ്നേശ് ശിവന്റെയും നിര്‍മ്മാണ സംരംഭമായ റൗഡി പിക്ചേഴ്സ് നിര്‍മ്മിച്ച ആദ്യ സിനിമയാണ് കൂഴങ്കല്‍.
റോട്ടര്‍ഡാം പുരസ്ക്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ചിത്രമാണ് കൂഴങ്കല്‍.സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത സെക്സി ദുര്‍ഗയായിരുന്നു ആദ്യ ഇന്ത്യന്‍ ചിത്രം. മലയാളത്തില്‍ നിന്ന് തുറമുഖവും തമിഴില്‍ നിന്ന് കടൈസി വിവസായിയും റോട്ടര്‍ഡാം വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഫെസ്റ്റിവലിലെ ബിഗ് സ്ക്രീന്‍ മത്സരവിഭാഗത്തിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.