ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കുന്നു. ധോണി എന്റര്‍ടെയിന്‍മെന്റ് എന്നു പേരിട്ടിരിക്കുന്ന കമ്പനിയില്‍ നിന്ന് ആദ്യം പുറത്തിറങ്ങുക ക്യാപ്റ്റന്‍ സെവന്‍ എന്നു പേരിട്ട ആനിമേറ്റഡ് സീരിസായിരിക്കും. ധോണി വ്യത്യസ്തമായൊരു ലുക്കിലായിരിക്കും സീരിസിൽ പ്രത്യക്ഷപെടുക. ധോണിയുടെ ജേഴ്സി നമ്പറിനെ ഓർമിപ്പിച്ചാണ് സീരിസിന് ധോണി 7 എന്ന പേരിട്ടിരിക്കുന്നത്.
സീരീസിനെ കുറിച്ച് ധോണി പറഞ്ഞത് ഇങ്ങനെയാണ്- ”ഇതിന്റെ ആശയവും കഥയും മികച്ചതാണ്. ക്രിക്കറ്റിനേക്കാള്‍ ഉപരി എന്റെ മറ്റു ഇഷ്ടങ്ങളും ഇതിലൂടെ പുറത്തുവരും”.ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്ഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. ക്യാപ്റ്റന്‍ 7 നില്‍ പ്രക്ഷകരെ കാത്ത് ഒരുപാട് സാഹസികതകള്‍ ഒരുക്കുന്നുണ്ടെന്ന് സാക്ഷി ധോണി പറഞ്ഞു.2022ൽ വെബ്സീരിസിന്റെ ആദ്യ എപ്പിസോഡ് പുറത്ത് വരും.