ഷാരൂഖ് ഖാനും നയന്‍താരയും പ്രധാന വേഷങ്ങളില്‍. കരിയറിലെ വമ്പന്‍ പ്രൊജക്ടുമായി ആറ്റ്ലീ. ടീസര്‍ ഷൂട്ടിംഗ് തുടങ്ങി

രാജാ റാണി എന്ന ഒറ്റ ഹിറ്റ് ചിത്രം കൊണ്ട് തന്നെ തലവര മാറിയ സംവിധായകനാണ് ആറ്റ്ലീ. പിന്നീട് ചെയ്ത മൂന്ന് സിനിമകളില്‍ നായകന്‍ ഇളയദളപതി വിജയ്. അങ്ങനെ ചെയ്ത തെരി, മെര്‍സല്‍, ബിഗില്‍ ചിത്രങ്ങളെല്ലാം 100കോടി ക്ലബില്‍ ഇടംപിടിച്ച ഹിറ്റുകള്‍. ആറ്റ്ലീ എന്ന സംവിധായകന്റെ ബിസ്സിനസ്സ് ഗ്രാഫ് ഓരോ സിനിമ കഴിയും തോറും ഉയര്‍ന്നുകൊണ്ടേയിരുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന പടത്തില്‍ നിന്ന് ഒരു വിളി വരാന്‍ താരങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

വിലപിടിപ്പുള്ള ഈ സംവിധായകന്റെ പുതിയ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുകയാണ്. ‘സാന്‍കി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗിനെ കുറിച്ച് കേട്ട് ആരാധകര്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്. കാരണം ചിത്രത്തില്‍ ലീഡ് റോള്‍ ചെയുന്നത് ബോളിവുഡ് ബാദ്ഷാ കിങ് ഖാന്‍ ആണ്. കൂടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും. ആറ്റ്‌ലീയുടെയും നയന്‍താരയുടെയും ബോളിവുഡിലേക്കുള്ള അരങ്ങേറ്റം കൂടിയാണിത്.

മുന്‍പ് ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദഡ് ലാനിക്ക് ആറ്റ്ലീ നല്‍കിയ ഗിഫ്റ്റിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. അതിനെക്കാളും വലിയ വാര്‍ത്തയാണ് ആറ്റ്‌ലീ ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ന് (ഓഗസ്റ്റ് 3) ചിത്രത്തിന്റ ടീസര്‍ ചിത്രീകരണം മുംബൈയില്‍ ആരംഭിക്കും. ഓഗസ്റ്റ് 15 ന് ടീസര്‍ പുറത്തിറങ്ങും. ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലെത്തുന്ന ചിത്രംകൂടിയാണിത്. കൂടുതല്‍ ഔദ്യോഗിക വെളിപ്പെടുത്തല്‍ ഉടനെ ഉണ്ടാകും. മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങളില്‍ ക്യാമറ ചെയ്ത ജി.കെ. വിഷ്ണുവാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രാഹകന്‍

https://youtu.be/DXLP647lJJU

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram