‘വിക്രം’ സിനിമയില്‍ കമലിന്റെ മകനായി വേഷമിടുന്നത് താരപുത്രന്‍.

ലോകേഷ് കനകരാജ് സംവിധാനം ചെയുന്ന കമല്‍ ഹാസന്‍ ചിത്രമാണ് ‘വിക്രം’. ചിത്രത്തില്‍ കമലിനെ കൂടാതെ ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മൂവരും ഒരുമിച്ച് വരുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . മാത്രമല്ല ചിത്രത്തില്‍ ഫഹദ് ഫാസില്‍ ജോയിന്‍ ചെയ്തുകൊണ്ടുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ഫഹദ് തന്നെ പങ്കുവെച്ചിരുന്നു. താര സമ്പന്നമായ ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ മറ്റൊരു താരവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മറ്റാരുമല്ല കാളിദാസ് ജയറാമാണ് ഈ വേഷം കൈകാര്യം ചെയ്യന്നത്. കമല്‍ ഹാസന്റെ മകനായിട്ടാണ് കാളിദാസ് വിക്രമിൽ വേഷമിടുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ വിക്രമിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. നരേനും അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

സത്യന്‍ സൂര്യനായിരുന്നു വിക്രമിന്റെ ഛായാഗ്രഹകന്‍. എന്നാല്‍ സത്യന്‍ മറ്റൊരു സിനിമയുടെ ഭാഗമായതോടെ ഗിരീഷ് ഗംഗാധരനാണ് പുതിയ ക്യാമറാമാൻ. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേറായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

മുന്‍പ് 1986 ല്‍ രാജശേഖറിന്റെ സംവിധാനത്തില്‍ കമലിന്റ ‘വിക്രം’ എന്നൊരു സിനിമ പുറത്തിറങ്ങിയിരുന്നു. അന്ന് വന്‍ വിജയമായ ചിത്രത്തിന്റെ തുടര്‍ച്ചയാകില്ല പുതിയ ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram