
കടല് പറഞ്ഞ കഥ, ആൾക്കൂട്ടത്തിൽ ഒരുവൻ, ഇക്കാക്ക എന്നീ സിനിമകൾക്ക് ശേഷം സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന മസ്താൻ, എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഹൈ ഹോപ്സ് ഫിലിം ഫാക്ടറി, ഹൈസീസ് ഇന്റർനാഷണൽ എന്നീ ബാനറിൽ ബോണി അസ്സനാർ റോബിൻ തോമസ്, സോണിയൽ വർഗീസ്, വിഷ്ണു വി.സ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും
നിത്യജീവിതത്തിൽ നാം കണ്ടില്ല എന്ന് നടിക്കുന്ന പലതും നഷ്ടപ്പെടുത്തുന്നത് വരും തലമുറയുടെ അവകാശം കൂടി ആണെന്ന് വിളിച്ചു പറയുന്ന ‘മസ്താൻ’ ചാലക്കുടിയുടെ പശ്ചാത്തലത്തിൽ ഓട്ടോ തൊഴിലാളിയായ ചെറുപ്പക്കാരന്റെയും സുഹൃത്തുക്കളുടെയും ജീവിതമാണ് മുന്നോട്ടു വെക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അപ്പു വൈപ്പിൻ ആണ്
ആൾക്കൂട്ടത്തിൽ ഒരുവൻ, ഇക്കാക്ക, എന്നീ സിനിമകൾക്ക് ശേഷം , ഹൈഹോപ്സ് ഫിലിം ഫാക്ടറിയും,ഹൈസീസ് ഇന്റർനാഷണലും സൈനു ചാവക്കാടനും വീണ്ടും കൈകോർക്കബോൾ പുതിയ രണ്ട് സിനിമകളാണ് ഈ വർഷം ചിത്രീകരണം ആരംഭിക്കുന്നത്. ബിന്ദു എൻ കെ പയ്യാനൂരും, സലേഷ് ശങ്കർ എന്നിവർ കഥയും തിരക്കഥയും എഴുതിയ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിങ് 2021 ആഗസ്റ്റ് 17 (ചിങ്ങം ഒന്നിന് )എറണാകുളത്ത് വെച്ച് നടക്കും. ഇരു ചിത്രങ്ങളിലും മലയാളത്തിലെ പ്രേക്ഷകരുടെ പ്രിയ താരങ്ങൾ അഭിനയിക്കും.