വീരപുത്രന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ ‘മേജര്‍’ തെലുങ്കില്‍ ഒരുങ്ങുന്നു, ഷൂട്ടിംഗ് അവസാന ഘട്ടത്തില്‍

2008 നവംബര്‍ മുംബൈയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘മേജര്‍’. ഇപ്പോള്‍ ചിത്രീകരണത്തിന്റെ അവസാനഘട്ട ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുകയാണ്. നേരത്തെ ജൂലൈ രണ്ടിന് തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് മാറ്റുകയായിരുന്നു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ‘മേജര്‍’ ടീം പറഞ്ഞു.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെ തെലുങ്ക് താരം അദിവി ശേഷാണ് അവതരിപ്പികുന്നത്.
സാഷി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം പുറത്തു വരുന്നതിനു മുമ്പ് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പ്രേക്ഷകരുടെ ഭാഗത്തു നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുസും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram