ഇന്ത്യയിലെത്തിയില്ല; സാംസങ് ഗ്യാലക്സി ഫോൾഡ് 3 മോഹൻലാലിന് സ്വന്തം

ഇന്ത്യയിലെത്തും മുൻപേ സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഗ്യാലക്സി ഫോൾഡ് 3 സ്വന്തമാക്കി നടൻ മോഹൻലാൽ. ഇന്ത്യയിൽ ഫോള്‍ഡ് 3 യുടെ ഔദ്യോഗിക അവതരണം ഈ മാസം പത്തിനാണ്. ഇന്ത്യയിൽ നേരത്തെ തന്നെ പ്രീബുക്കിങ് തുടങ്ങിയിട്ടുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍, 12 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ്, 4400 എംഎഎച്ച് ഡ്യൂവല്‍ ബാറ്ററി തുടങ്ങിയവയാണ് ഫോൾഡ് 3യുടെ മുഖ്യ ഫീച്ചറുകള്‍.

മടക്കാവുന്ന ഫോണുകള്‍ ഇറക്കുന്ന കാര്യത്തില്‍ സാംസങ് മറ്റു കമ്പനികളേക്കാള്‍ എന്നും ഒരുപടി മുന്നിലാണ്. സെഡ് ഫോള്‍ഡ് 3 5ജി, സെഡ് ഫ്‌ളിപ് 3 5ജി എന്നീ രണ്ടു മോഡലുകളാണ് രാജ്യാന്തര വിപണിയിൽ പുറത്തിറക്കിയത്. ഫോള്‍ഡ് 3 സീരീസിന്റെ വില തുടങ്ങുന്നത് 1800 ഡോളറിലാണെങ്കില്‍ (ഏകദേശം 1.3 ലക്ഷം രൂപ) ഫ്‌ളിപ് സീരീസിന്റെ തുടക്ക വേരിയന്റ് 1000 ഡോളറിനാണ് വില്‍ക്കുന്നത്.

സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍, 12 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ്, 4400എംഎഎച്ച് ഡ്യൂവല്‍ ബാറ്ററി തുടങ്ങിയവയാണ് മുഖ്യ ഫീച്ചറുകള്‍. ഫോണിന് മടങ്ങിയിരിക്കുമ്പോള്‍ 6.2-ഇഞ്ച് ഡിസ്‌പ്ലെയും തുറക്കുമ്പോള്‍ 7.6-ഇഞ്ച് വലുപ്പത്തിലുള്ള ഡൈനാമിക് അമോലെഡും

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram