മോൻസൺ മാവുങ്കലിനേയും പുരാവസ്തു ശേഖരത്തെയും ഓർമിപ്പിച്ച് ‘ബർമുഡ’യുടെ മൂന്നാമത്തെ ഫ്രൈഡേ ബിൽബോർഡ്

ഷൈൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.കെ രാജിവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായ ബർമുഡയുടെ രസകരമായ മൂന്നാമത്തെ ഫ്രൈഡേ ബിൽബോർഡ് പുറത്തിറക്കി. ചലച്ചിത്ര സംവിധായകൻ നാദിർഷായുടെ പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. “ഞങ്ങളങ്ങ് ചിരിക്കുവാ” എന്ന ടാഗ് ലൈനോടുകൂടി പങ്ക് വെച്ചിരിക്കുന്ന പോസ്റ്ററിൽ വർത്തമാന കേരളത്തിലെ സംഭവങ്ങളെ രസകരമായി പ്രതിപാദിച്ചിട്ടുണ്ട്. പുരാവസ്തു തട്ടിപ്പ് കേസ് വന്നപ്പോൾ മുതൽ നിരന്തരം ട്രോളുകളിൽ ഉൾപ്പെടെ നിറഞ്ഞു നിൽക്കുന്ന യൂദാസിൻ്റെ വെള്ളി നാണയം, മോശയുടെ അംശവടി, ടിപ്പുവിൻ്റെ സിംഹാസനം എന്നിവയൊക്കെ പോസ്റ്ററിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഷൈൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കൂടാതെ ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, സുധീര്‍ കരമന, നിരഞ്ജന അനൂപ്, ധർമജൻ, നൂറിന്‍ ഷെറീഫ്, ഗൗരി നന്ദ എന്നിവരാണ് പുതിയ പോസ്റ്ററിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്.

24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. അളഗപ്പൻ, ഷെല്ലി കാലിസ്റ്റ് എന്നിവരാണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണൻ സംഗീതം. ഹരീഷ് കണാരൻ, മണിയന്‍പിള്ള രാജു, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, ഷൈനി സാറ, വീണ നായർ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.

കോസ്റ്റും ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.രാജേഷ് & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി – പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ – നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ- പി. ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് – പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകർ.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram