ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന വേഷത്തിൽ എത്തുന്ന പാൻ ഇന്ത്യൻ ത്രില്ലെർ എസ്‌കേപ്പ്

മലയാളം ഹിന്ദി തമിഴ് തെലുഗു എന്നി ഭാഷകളിലായി പാൻ ഇന്ത്യൻ ത്രില്ലെർ എസ്‌കേപ്പ് എത്തുന്നു
ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എസ്‌കേപ്പിൻറെ ചിത്രീകരണം പൂർത്തിയായി. വ്യത്യസ്ത ശൈലിയിൽ പുതുമ അവലംബിച് മലയാളത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ സർഷിക്ക് റോഷനാണ്. എസ് ആർ ബിഗ് സ്ക്രീൻ എന്‍റര്‍ടൈന്‍മെന്‍റ് ആണ് ചിത്രം നിർമിക്കുന്നത്

ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടിൽ മുഖംമൂടി അണിഞ്ഞു എത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗർഭിണിയും സുഹൃത്തും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് എസ്‌കേപ്പിൻ്റെ ഇതിവൃത്തം, ഗർഭിണിയുടെ വേഷത്തിൽ എത്തുന്നത് ഗായത്രി സുരേഷ് ആണ് മലയാളത്തിലെ ആദ്യത്തെ സൈക്കോ സർവൈവൽ ത്രില്ലറാവും എസ്‌കേപ്പ്

അരുൺ കുമാറും സന്തോഷ് കീഴാറ്റൂരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ഷാജു ശ്രീധർ, നന്ദൻ ഉണ്ണി, രാമ ദേവി, വിനോദ് കോവൂർ, ബാലൻ പാറക്കൽ, ദിനേശ് പണിക്കർ, രമേശ് വലിയശാല,സുധി കൊല്ലം, കൊല്ലം ഷാഫി എന്നിവര്‍ ഉള്‍പ്പെടെ മുപ്പത്തി അഞ്ചോളം താരങ്ങള്‍ അണിനിരക്കുന്നു. നിറയെ വെല്ലുവിളികൾ നിറഞ്ഞ ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രാഫർ സജീഷ് രാജാണ് നിർവഹിച്ചത്

എസ് ആർ ബിഗ് സ്ക്രീൻ എന്റർടൈൻമെന്റിൻ്റെ ബാനറിൽ തയ്യാറവുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ്‌ ഡിസൈനർ നിബിൻ നവാസും അസ്സോസിയേറ്റ് ഡയറക്ടർ അലീന ശ്രീരാഗവും ആണ് സുരേഷ് അത്തോളി പ്രൊഡക്ഷൻ കൺട്രോളറും, സി മോൻ വയനാട് ആർട്ട്‌ ഡയറക്ടറായി ചിത്രത്തിന്റെ പിന്നണിയിൽ എത്തുന്നു. മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ വിനു വിജയ്, വാർത്താ പ്രചരണം പ്രതീഷ് ശേഖർ

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram