
തന്റെ ഏറ്റവും പുതിയ ബൊളീവുഡ് ചിത്രമായ രശ്മി റോക്കറ്റ് എന്ന സിനിമയിൽ ഒരു അത്ലറ്റ് ആയാണ് തപ്സി അഭിനയിച്ചിരിക്കുന്നത്.
ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് തപ്‌സി പന്നു. ഇപ്പോൾ കൂടുതൽ ബോളിവുഡ് ചിത്രങ്ങൾ ചെയ്യുന്ന തപ്‌സി തെന്നിന്ത്യൻ സിനിമകളിലും മികച്ച വേഷങ്ങൾ ചെയ്തു കയ്യടി നേടിയിട്ടുണ്ട്. ജനപ്രീതി നേടുന്ന ചിത്രങ്ങൾക്കൊപ്പം വളരെ കലാമൂല്യമുള്ള അഭിനയ പ്രാധാന്യവും സ്ത്രീ കഥാപാത്രങ്ങൾക്ക് ശക്തിയുമുള്ള ചിത്രങ്ങളിലാണ് തപ്‌സി കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. അതുപോലെ പല സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലും ഈ നടി വെച്ച് പുലർത്തുന്ന ധീരമായ നിലപാടിനും ആരാധകർ ഏറെയാണ്.രശ്മി റോക്കറ്റിനായി കഠിനമായ വര്‍ക്കൗട്ടും അമ്പരപ്പിക്കുന്ന ബോഡി ട്രാന്‍സ്ഫര്‍മേഷനുമാണ് ഈ നടി നടത്തിയത്.
Taapsee Pannu ❤
Rashmi Rocket 💙