മമ്മൂട്ടിയും പാർവ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “പുഴു”വിന്റെ ഉദ്വേഗജനകമായ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന പുഴുവിന്റെ നിർമ്മാണം സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജും, വിതരണം വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും നിർവ്വഹിച്ചിരിക്കുന്നു

ഒക്ടോബർ, 09, 2021:
മമ്മൂട്ടിയും, പാർവ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന പുഴുവിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറക്കി.
നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന പുഴുവിന്റെ നിർമ്മാണം സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജും, വിതരണം വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും നിർവ്വഹിച്ചിരിക്കുന്നു.
ശ്രീ മമ്മൂട്ടി, പാർവ്വതി തിരുവോത്ത്, മാസ്റ്റർ വസുദേവ് സജീഷ് എന്നിവരാണ് ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററിൽ ഉൾപെടുത്തിയിട്ടുള്ള താരങ്ങൾ.
ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ ശ്രീ മമ്മൂട്ടിയുടെ ലുക്കിനു മികച്ച അഭിപ്രായങ്ങൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ പാർവ്വതി തിരുവോത്തിന്റെ വ്യത്യസ്തമായ ഭാവപകർച്ചക്ക് പ്രേക്ഷകരിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഊഷ്‌മളമായ അഭിപ്രായമാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ പ്രത്യേകത നിറഞ്ഞ ടൈറ്റിൽ, താരനിബിഡംമായ കാസ്റ്റിംഗ് എന്നിവ കാരണം പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. ശ്രീ മമ്മൂട്ടി, പാർവ്വതി തിരുവോത്ത് എന്നിവർ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പുഴു.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പേരൻമ്പ്, കർണ്ണൻ, അച്ചം എൻമ്പതു മതമേയ്യടാ, പാവ കഥൈകൾ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ്.
കഥ – ഹർഷദ്, തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് ഷർഫുവും , സുഹാസും, ഹർഷദും ചേർന്നാണ്. റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് പുഴുവിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റ്‌ – ദീപു ജോസഫ്, സംഗീതം – ജെയ്കസ് ബിജോയ്‌.
ബാഹുബലി, പ്രേതം -2, മിന്നൽ മുരളി എന്നീ സിനിമകൾകളിലൂടെ പ്രശസ്തനായ മനു ജഗദാണ് പുഴുവിന്റെ ആർട്ട്‌ നിർവ്വഹിക്കുന്നത്. വിഷ്ണു ഗോവിന്ധും, ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊജക്റ്റ്‌ ഡിസൈൻ- ബാദുഷ, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ. വസ്ത്രാലങ്കാരം സമീറ സനീഷ്,
സ്റ്റിൽസ് – രോഹിത് കെ സുരേഷ്.
അമൽ ചന്ദ്രനും, എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്.
ചിത്രത്തിന്റെ വിതരണം വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. പി.ആർ.ഒ: പി.ശിവപ്രസാദ്

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram