ജോൺ അബ്രഹാം എന്റർടൈൻമെന്റിന്റെ ആദ്യ മലയാള സിനിമയായ മൈക്കിന്റെ ചിത്രീകരണം മൈസൂരിൽ ഒക്ടോബർ 20ന് ആരംഭിച്ചു

രഞ്ജിത്ത് സജീവ് എന്ന പുതുമുഖ നടനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന സിനിമ കൂടിയാകും മൈക്ക്

വിഷ്ണു ശിവപ്രസാദ് സംവിധായകനാകുന്ന മൈക്ക് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിലൂടെ ജോൺ അബ്രഹാം എന്റർടൈൻമെന്റ് മലയാളത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു. ഒക്ടോബർ 20ന് ചിത്രീകരണം ആരംഭിച്ച സിനിമ മൈസൂർ, കട്ടപ്പന, വൈക്കം, ധരംശാല തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരിക്കുക. രഞ്ജിത്ത് സജീവ് എന്ന പുതുമുഖ പ്രതിഭക്കൊപ്പം അനശ്വര രാജൻ,ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവർ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും.

ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്. രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റർ – വിവേക് ഹർഷൻ. രഥൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. കലാസംവിധാനം – രഞ്ജിത് കൊതേരി, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – സോണിയ സാൻഡിയാവോ. ഡേവിസൺ സി ജെ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ.

https://youtu.be/CkzfHOQB6Gs

2 thoughts on “ജോൺ അബ്രഹാം എന്റർടൈൻമെന്റിന്റെ ആദ്യ മലയാള സിനിമയായ മൈക്കിന്റെ ചിത്രീകരണം മൈസൂരിൽ ഒക്ടോബർ 20ന് ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram