.
റിസേർവ്ഡ് വനത്തിൽ ഗാർഡ് ആയി വരുന്ന അപ്പുക്കുട്ടൻ നായരുടെ ജീവിതം കണ്മുന്നിൽ കാണുമ്പോൾ പ്രേക്ഷകർ മാത്രമാണ് അതിലെ കഥാപാത്രങ്ങളായി മാറുന്നത്.
ഒരാൾ മാത്രം അഭിനയിച്ചിട്ടും ഒന്നര മണിക്കൂർ സമയം നമ്മെ ഒട്ടും ബോറടിപ്പിക്കാതെ പാട്ടും തമാശയും ഫാന്റസിയും ദുരൂഹതയും ഇടയ്ക്ക് അല്പം സെന്റിമെന്റ്സുമൊക്കെയായ് സിനിമ നീങ്ങുന്നു.
ഇങ്ങനെ ഒരു വേഷം ചെയ്തു ഫലിപ്പിക്കാൻ ‘കലാഭവൻ മണി’എന്ന ഒരു നടന് മാത്രമേ സാധിക്കൂവെന്ന് സിനിമ കണ്ടു തീരുമ്പോൾ നിസ്സംശയം പറയാൻ പറ്റും.
ഇങ്ങനെ ഒരു ആശയം മനസ്സിൽ പേറി കഥയൊരുക്കി സംവിധാനം നിർവ്വഹിച്ച ‘ഹക്കിം റാവുത്തർ’ എന്ന സംവിധായകനെ നമ്മൾ അറിയും.
കലാഭവൻ എന്ന മിമിക്രി ട്രൂപ്പ് ലെ ആദ്യ കലാകാരൻ ആയത് കൊണ്ടാണോ എന്നറിയില്ല ‘മൂക്കില്ലാ രാജ്യത്ത്’എന്ന സിനിമയിൽ തുടങ്ങിയ ചെറിയ കോമഡി വേഷങ്ങൾ ചെയ്തു സിനിമയിൽ സജീവമാകാൻ ആയിരുന്നു മരണം വരെ അദ്ദേഹത്തിന്റെ വിധി.
ആകെ സംവിധാനം ചെയ്ത ഈ ഒരു സിനിമ മതി ‘ഹക്കീം ‘എന്ന സംവിധായകന്റെ ക്രാഫ്റ്റ് അറിയാൻ. കാടും കാട്ടുമൃഗങ്ങളും ക്ലൈമാക്സ് ലെ ഫൈറ്റും പശ്ചാത്തല സംഗീതവും ക്യാമറവർക്കുമൊക്കെ എത്ര പെർഫെക്ട് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ ടാലെന്റ് ഒന്നും സിനിമാലോകം ഉപയോഗിച്ചിട്ടില്ല എന്ന നഷ്ടബോധം ഉണ്ട്.
ഇന്ന് ഇതിലെ സംവിധായകനും നായകനും നമ്മോടൊപ്പം ഇല്ല എന്നുള്ളതാണ് മറ്റൊരു നഷ്ടബോധം.
അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള വ്യത്യസ്ത പരീക്ഷണ സിനിമ ചരിത്രം ഇനി ഒരിക്കലും പിറക്കാൻ പോകുന്നില്ല.
2013ൽ ഹക്കീം എന്ന കാലം സാക്ഷ്യപ്പെടുത്തിയ സംവിധായകനും
2016ൽ നമ്മുടെ മണിച്ചേട്ടനും തിരിച്ചു വരാത്ത ലോകത്തിലേക്ക് യാത്രയായെങ്കിലും മികച്ച ചരിത്രം ഇവിടെ ദൃശ്യവത്കരിച്ചിട്ടാണ് അവർ പോയത്.
ഈ സിനിമയ്ക്കു അർഹമായ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നറിയില്ല… അറിയുന്നവർ പങ്കുവെയ്ക്കൂ…