അച്ഛന്റെ ഫോട്ടോ നോക്കി കുറെ ചീത്ത വിളിച്ചിട്ടുണ്ട്! തുറന്നുപറഞ്ഞ് വിജയ് സേതുപതി

ദളപതി വിജയും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ നടന്നത്. ജീവിതത്തില്‍ ആരാണ് മാസ്റ്റര്‍ എന്ന അവതാരകയുടെ ചോദ്യത്തിന് അച്ഛനെക്കുറിച്ചാണ് വിജയ് സേതുപതി പറഞ്ഞത്.
വിജയ് ഗുരുനാഥ സേതുപതി എന്നാണ് എന്റെ പേര്. എന്റെ അപ്പ എനിക്ക് ഇട്ട പേര് വിജയ് ഗുരുനാഥ സേതുപതി കാളിമുത്തു എന്നാണ്. ജീവിതത്തില്‍ എന്റെ മാസ്റ്റര്‍ എന്റെ അപ്പയാണ്. സേതുപതി പറയുന്നു. സമ്ബാദിക്കുന്ന പണവും അറിവും മുഴുവനായി മക്കള്‍ക്കു ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ അച്ഛനാകും.
മക്കള്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ഒരായിരം കാര്യങ്ങള്‍ മക്കളോട് ഒരു അച്ഛന്‍ പറഞ്ഞുകൊണ്ടിരിക്കും.
ഒരു സമയത്ത് പറഞ്ഞ കാര്യങ്ങള്‍ പിന്നീട് തുണയായി വരുമെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്യുന്നത്. ആ അറിവ് അവര്‍ക്കുണ്ട്. എന്റെ അപ്പയും ആ അറിവ് എനിക്ക് ഒരുപാട് പകര്‍ന്നു തന്നു. അതുകൊണ്ടാണ് ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത്. അപ്പയുടെ ഫോട്ടോ നോക്കി ചീത്ത വിളിച്ച കാര്യവും നടന്‍ വെളിപ്പെടുത്തി. അദ്ദേഹവുമായി വഴക്കിട്ടുണ്ട്. ഒരിക്കല്‍ നല്ല പോലെ മദൃപിച്ച്‌ അപ്പയുടെ ഫോട്ടോ നോക്കി കുറെ ചീത്ത വിളിച്ചു. ഞാന്‍ നന്നായി ഇരിക്കുന്ന ഈ സമയത്ത് നിങ്ങള്‍ എങ്ങോട്ടാണ് പോയത്. എന്നൊക്കെ പറഞ്ഞ് കുറെ ഇമോഷണല്‍ ആയി. അപ്പയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അപ്പയാണ് എന്റെ മാസ്റ്റര്‍. വിജയ് സേതുപതി പറഞ്ഞു.
ചടങ്ങില്‍ ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചുമുളള തന്റെ നിലപാട് നടന്‍ തുറന്നുപറഞ്ഞു. ദൈവത്തെ രക്ഷിക്കാനാണെന്ന് പറഞ്ഞു വരുന്നവരെ വിശ്വസിക്കരുതെന്നാണ് നടന്‍ പറഞ്ഞത്. ഒരു സാധാരണ മനുഷ്യനെ ദെെവത്തിന് രക്ഷിക്കാന്‍ കഴിയില്ല, മതത്തെക്കുറിച്ച്‌ ആരെങ്കിലും സംസാരിക്കാന്‍ വന്നാല്‍ മനുഷ്യനെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും പറയു. ദൈവം മുകളിലും മനുഷ്യന്‍ ഭൂമിയിലുമാണുളളത്. മനുഷ്യനെ രക്ഷിക്കാന്‍ മനുഷ്യനെ കഴിയൂ.. ഇത് മനുഷ്യര്‍ ജീവിക്കുന്ന ഇടമാണ്. എല്ലാവരും പരസ്പരം സ്‌നേഹത്തോടെ സാഹോദര്യത്തോടെ കഴിയണം. മതം പറഞ്ഞ് ദൈവത്തിനെ പിടിക്കേണ്ട കാര്യമില്ല. മനുഷ്യര്‍ക്കും മതം ആവശ്യമില്ല, വിജയ് സേതുപതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram