മുത്തുഗൗ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ്.
ഇപ്പോഴിതാ, പൃഥ്വിരാജിനോടുള്ള ആരാധന തുറന്ന് പറഞ്ഞെത്തിയിരിക്കുകയാണ് താരം.
ഗോകുലിന്റെ വാക്കുകള്‍
സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ താന്‍ പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ കാണാറുണ്ട്. അച്ഛന്റെ മേല്‍വിലാസം എന്ന ചിത്രം ഇറങ്ങിയപ്പോഴും താന്‍ കാണുവാന്‍ പോയത്
പൃഥ്വിരാജ് ചിത്രം ആണ്. ആക്ഷന്‍ ചിത്രങ്ങള്‍ ആണ് എനിക്ക് കൂടുതല്‍ താല്പര്യം. അഭിനയത്തെക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് സംവിധാനം ആണ്.
അഭിനയം പക്ഷെ ഞാന്‍ ആസ്വദിക്കുന്നുണ്ട്. എങ്കിലും സംവിധായകന് ആകുവാന്‍ വേണ്ടി കൂടുതല്‍ പഠിക്കുന്നുമുണ്ട്. അച്ഛന്റെ ആക്ഷന്‍ ചിത്രങ്ങള്‍ തന്നെയാണ് എന്നെ സ്വാധീനിച്ചിട്ടുള്ളത്.
പൃഥ്വിരാജിനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രം ചെയ്യുക എന്നതാണ് എന്റെ ആഗ്രഹം.
കൂടുതല്‍ പക്വതയും സിനിമാ മേഖലയില്‍ പരിചയ സമ്പത്തും ഉണ്ടാക്കിയിട്ട്,ഒരിക്കല്‍ താന്‍ സംവിധായകന്റെ തൊപ്പിയണിയും എന്ന വിശ്വാസത്തോടെയാണ് ഞാന്‍ മുന്നോട്ട് പോകുന്നത്.