മോഹൻലാൽ, രജനികാന്ത്, അമിതാബ് ബച്ചൻ; ഇവർക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് സുനിൽ ഷെട്ടി.

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം അടുത്ത മാസം 26 നു ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോവുകയാണ്. മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാലിന് ഒപ്പം ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. അതിൽ പ്രധാനിയാണ് ബോളിവുഡ് താരം സുനിൽ ഷെട്ടി. ചന്ദ്രോത് പണിക്കർ എന്ന് പേരുള്ള ഒരു യോദ്ധാവിന്റെ വേഷമാണ് സുനിൽ ഷെട്ടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും, മോഹൻലാൽ, പ്രിയദർശൻ എന്നിവരെ കുറിച്ചും മനസ്സ് തുറക്കുകയാണ് സുനിൽ ഷെട്ടി. തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങൾ തനിക്കു തന്ന ഒരു സംവിധായകനാണ് പ്രിയൻ സർ എന്നും അദ്ദേഹം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണെന്നും സുനിൽ ഷെട്ടി പറയുന്നു.

മരക്കാർ എന്ന ചിത്രം അത് ഒന്ന് കൂടി ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണെന്നും, മോഹൻലാൽ, രജനികാന്ത്, അമിതാബ് ബച്ചൻ എന്നീ ഇതിഹാസങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അടുത്തിടെയാണ് ദർബാർ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം അഭിനയിച്ചത്. മോഹൻലാൽ, രജനികാന്ത് എന്നിവർ വലിയ നടന്മാരാണ് എന്നതിനൊപ്പം തന്നെ വളരെ താഴ്മയും ഉള്ളവരാണ് എന്നും മോഹൻലാലിനെ പോലെ ഇത്ര സിംപിളായി പെരുമാറുന്ന ഒരാളുടെ കൂടെ താൻ ജീവിതത്തിൽ ജോലി ചെയ്തിട്ടില്ല എന്നും സുനിൽ ഷെട്ടി പറയുന്നു. എപ്പോഴും തമാശകൾ പറയുന്ന, ചിരിക്കുന്ന അദ്ദേഹം നന്നായി പാട്ടു പാടുകയും, നല്ല ഭക്ഷണം നമ്മുക്ക് ഉണ്ടാക്കി തരികയും ചെയ്യുമെന്നും സുനിൽ ഷെട്ടി പറയുന്നു.

മരക്കാർ എന്ന ചിത്രം എല്ലാ അർത്ഥത്തിലും ഒരു വലിയ ചിത്രമാണെന്നും അത്ര ഗംഭീരമായാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നതെന്നും സുനിൽ ഷെട്ടി പറഞ്ഞു. മോഹൻലാൽ, പ്രിയദർശൻ, സാബു സിറിൽ, തിരു എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസർ ആയ പ്രിയദർശന്റെ മകൻ സിദ്ധാർഥ് കൂടി ചേർന്നാണ് ഈ ചിത്രത്തെ ഗംഭീരമാക്കിയത് എന്നാണ് സുനിൽ ഷെട്ടി വെളിപ്പെടുത്തുന്നത്. സിദ്ധാർഥ് ഒരു ജീനിയസ് ആണെന്നും അദ്ദേഹത്തിന്റെ കഴിവ് മരക്കാരിലൂടെ നമ്മുക്ക് കാണാൻ സാധിക്കുമെന്നും സുനിൽ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്കു കൊടുത്ത അഭിമുഖത്തിലാണ് സുനിൽ ഷെട്ടി ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

33 years of Thoovanathumbikal

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram