മാജിക്കൽ റിയലിസത്തിൽ കൂട്ടു കൂടി സിനിമയിലെ നവപ്രതിഭകൾ

ആര്യൻ ആദി ഇന്റർനാഷണൽ മൂവീസും നീര ആർട്സും ചേർന്നു നിർമിക്കുന്ന ഈ ചിത്രം സാദാരണ ഒരു നവാഗത സംവിധായകന്മാരുടെ പാതയിൽ നിന്നും വിഭിന്നമായി സിനിമ കാഴ്ചകൾ ക്കപ്പുറം ആഴത്തിൽ ചർച്ച ചെയ്യാൻ സാധ്യതകൾ ഉള്ള ഒരു സമകാലിക പ്രേമേയത്തെ  ഉൾകൊള്ളിച്ചു കൊണ്ടാണ് സംവിധായകൻ അബി അബ്ബാസ് ഒരുക്കുന്നത് മാജിക്കൽ റിയലിസം ആസ്പദമാക്കി ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ട് എങ്കിലും സമകാലീന മായി നടന്ന ചില റിയൽ ഇൻസിഡന്റസ് സംഭവങ്ങൾ കൂടെ ചേർത്തു ആണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കരയ്ക്ക് അടിഞ്ഞ ഒരു കപ്പലും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും ആണ്  ചിത്രത്തിന്റെ ഇതിവൃത്തം ഇതിന്റെ കഥയുടെ വ്യത്യസ്ത കൊണ്ടു തന്നെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു എന്ന പ്രേത്യകതയും ഈ ചിത്രത്തിന് ഉണ്ട്,ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങൾ കൊപ്പം മൈ സാന്റാ എന്ന ചിത്രത്തിന് ശേഷം മനസ്വി  കൊട്ടാച്ചി മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്നു ഡാവിഞ്ചി, രനാവ് രവി, ഫോറൻസിക് ഫെയിം ഹാതിം,സുദർശനഅനൂപ്, തുടങ്ങിയവർ വേഷമിടുന്നു .

ഫാന്റസിയും റിയലിസ്റ്റിക് ഡ്രാമയും ചേരുന്ന ഈ ചിത്രത്തിൽ അയാൻ എന്ന പൂവൻ കോഴിയും കഥാപത്രമാകുന്നു സംഭാഷണം ഒരുക്കിയിരിക്കുന്നത് സംവിധായകനും യുവ കഥാ കൃത്തുക്കളിൽ ശ്രദ്ധേയനായ കെ പ്രദീപും ചേർന്നാണ്.ഹോളിവുഡ് സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന  ഫിലിപ്പ് ആർ സുന്ദർ ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് സി എസ് പ്രേംകുമാർ, സംഗീതം സിബു സുകുമാരൻ, കലാ സംവിധാനം രാജേഷ് പട്ടാമ്പി ,വസ്ത്രാലങ്കാരം സുജിത് സുധാകരൻ,വരികൾ ആഷിർ വടകര,അബി അബ്ബാസ്,ശബ്ദ മിശ്രണം അരവിന്ദ് മേനോൻ ,ശബ്ദ ലേഖനം സിങ്ക് സിനിമാസ് ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അജു നന്ദൻ, ലക്ഷ്യ ദീപിലും ,കുളു മണലി, രാജസ്ഥാൻ എന്നിവിടങ്ങളിലായി ചിത്രീകരണം ഉടൻ ആരംഭിക്കും,ഹൈ ഹോപ്സ് എന്റർടൈന്മെന്റ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram