1) നാളയ തീർപ്പ് മുതൽ കോയമ്പത്തൂർ മാപ്പിള വരെ (അരങ്ങേറ്റം ) രജിനികാന്തും കമൽ ഹാസ്സനും ഭരിക്കുന്ന തമിഴ് സിനിമയിൽ വിജയ്കാന്ത്, ശരത് കുമാർ, ഭാഗ്യരാജ, പ്രഭു തുടങ്ങീ താരങ്ങൾ മുൻ നിരയിൽ നിൽക്കുന്ന സമയം എസ്.എ ചന്ദ്രശേഖർ എന്ന സംവിധായകന്റെ മകനായി അച്ഛന്റെ തന്നെ നാളയ തീർപ്പ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. എന്നാൽ ആ സിനിമ പരാജയമായി മാറി. വീണ്ടും കോയമ്പത്തൂർ മാപ്പിള വരെ 8 സിനിമകൾ എടുത്തു. അതിൽ റസികൻ, ചന്ദ്രലേഖ തുടങ്ങീ സിനിമകൾ ഒഴിച്ചു നിർത്തിയാൽ എല്ലാം ഫ്ലോപ്പ് സിനിമകൾ ആയിരുന്നു. ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും മാത്രമായിരുന്നു ഏറ്റുവാങ്ങിയത്
. 2) പൂവെ ഉനക്കാഗ മുതൽ കണ്ണുക്കുൽ നിലവ് വരെ (സ്വന്തമായി ഒരു പേര് ഉണ്ടാക്കിയ കാലം ) വിജയ് എന്ന നടന്റെ കരിയറിലെ വഴിതിരിവായിരുന്നു പൂവെ ഉനക്കാഗ എന്ന സിനിമ. കരിയറിലെ ആദ്യ ബ്ലോക്ക്‌ബസ്റ്റർ സിനിമയായിരുന്നു അത്. അച്ഛന്റെ സിനിമകളിൽ വിപരീതമായി ഫാമിലി, റൊമാൻസ്, സെന്റിമെന്റ്സ് എല്ലാം ഉൾക്കൊണ്ട ഒരു സിനിമയായിരുന്നു അത്. ആ കാലഘട്ടത്തിൽ കാതലുക്ക് മരിയാതൈ, തുള്ളാത്ത മനമും തുള്ളും, ലവ് ടുഡേ തുടങ്ങീ ബ്ലോക്ക്‌ബസ്റ്റർ സിനിമകൾ ഓരോ ഇടവേളകളിൽ കൊടുത്തു. ഇതിനു പുറമേ വന്സ്മോർ, നേർക്ക് നേർ, പ്രിയമുടൻ, മിൻസാര കണ്ണാ നിനൈതാൻ വന്ദേന് തുടങ്ങീ ഹിറ്റ് സിനിമകളും കൊടുത്ത്. ആ കാലഘട്ടത്തിൽ അജിത്ത്, പ്രശാന്ത്, വിക്രം, മാധവൻ തുടങ്ങീ നടന്മാരും തന്നെ വിജയ്നെ പോലെ തമിഴ് ഇൻഡസ്ടറിയിൽ ഒരു സ്ഥാനം ഉണ്ടാക്കിയിരുന്നു.
3) ഖുശി മുതൽ പുതിയ ഗീതൈ വരെ (മുൻനിര താരങ്ങളിലേക്ക് ) ഖുശി എന്ന സിനിമ വിജയെ മറ്റൊരു ലെവലിൽ എത്തിച്ചു. ആദ്യമായി ബോക്സ് ഓഫീസിൽ റെക്കോർഡ് ഇട്ടുതുടങ്ങിയ സിനിമയായിരുന്നു. ഇറങ്ങിയ സമയം നോൺ രജിനി – കമൽ റെക്കോർഡായിരുന്നു. ഒരുപക്ഷെ ആ സമയങ്ങളിൽ വിജയ്കാന്ത്ഉം അർജുനും ഇട്ടിരുന്ന റെക്കോർഡായിരുന്നു അത്. പിന്നീട് പ്രിയാമണവാലെ, ഫ്രണ്ട്‌സ്, ബദ്രി, ഷാജഹാൻ തുടങ്ങീ സിനിമകൾ അടുപ്പിച്ചു ഹിറ്റ് അടിപ്പിച്ചു. അതിൽ ഫ്രണ്ട്‌സ് ബ്ലോക്ക്‌ബസ്റ്റർ ആയിരുന്നു. എന്നാൽ അതിന് ശേഷം ഭഗവതി, വസീഗര, തമിഴൻ, പുതിയ ഗീതൈ തുടങ്ങിയ സിനിമകൾ വലിയ വിജയമോന്നും കൊടുത്തില്ല. അതേ സമയം വിക്രം, അജിത്ത് എന്നിവരും വിജയ്‌ക്കൊപ്പം വളർന്നു. കൂടെ സൂര്യയും തന്റേതായ സ്ഥാനം ഈ കാലത്ത് ഉണ്ടാക്കി. അപ്പോയെക്കും രജിനി, കമൽ ഒഴികെയുള്ള സീനിയർ താരങ്ങൾ എല്ലാം ഫീൽഡ് ഔട്ട് ആയിരുന്നു
. 4) തിരുമലൈ മുതൽ പോക്കിരി വരെ (അടുത്ത രജിനിയായി ഉള്ള വളർച്ച ) തമിഴ് സിനിമയിൽ വലിയ സ്റ്റാർ ആവണമെങ്കിൽ മാസ്സ്, ആക്ഷൻ സിനിമകൾ ചെയ്യണം. എന്നാൽ വിജയ്ക്ക് തിരുമലൈ വരെ ഒരു മാസ്സ്, ആക്ഷൻ ഹിറ്റ് സിനിമകൾ ഇല്ലായിരുന്നു. ഒരു റൊമാന്റിക് ഹീറോ ആയി കണ്ടിരുന്ന വിജയ്‌യെ മാസ്സ് ഹീറോ ആക്കിയ സിനിമയാണ് തിരുമലൈ. അതിന് ശേഷം ഗില്ലി റിലീസ് ആയി ഒരുപാട് കാലങ്ങൾക്ക് ശേഷം രജിനി സിനിമയുടെ കളക്ഷൻ കമൽ ഹാസൻ അല്ലാതെ വേറൊരാൾ വെട്ടിച്ചു. എന്നാൽ അടുത്ത വർഷം തന്നെ ചന്ദ്രമുഖിയിലൂടെ രജിനി ആ റെക്കോർഡ് തിരിച്ചെടുത്ത്. പടയപ്പയുടെ റെക്കോർഡായിരുന്നു ഗില്ലി വെട്ടിച്ചത്. അതോടെ രജിനിയുടെ പിൻഗാമി എന്ന സ്ഥാനവും കിട്ടി വിജയ്ക്ക്. പിന്നീട് തിരുപ്പാച്ചി, ശിവകാശി, പോക്കിരി തുടങ്ങീ സിനിമകളും ബോക്സ് ഓഫീസിൽ റെക്കോർഡ് ഇട്ടു. ഈ കാലഘട്ടത്തിൽ തിരുമലൈ, ഗില്ലി, തിരുപ്പാച്ചി, പോക്കിരി എന്നീ 4 ബ്ലോക്ക്‌ബസ്റ്റർ സിനിമകൾ സ്വന്തമാക്കി. ഗില്ലിയുടെ റെക്കോർഡ് തകർത്തു പുതിയ നോൺ രജിനി റെക്കോർഡ് ഇട്ട സിനിമ പിന്നീട് പോക്കിരിയായിരുന്നു. ഇന്ന് പലരും വിളിക്കുന്ന വിജയ് സ്റ്റൈൽ എന്റെർറ്റൈനെർ സിനിമകളുടെ തുടക്കവും ആ കാലഘട്ടത്തിലായിരുന്നു. ആ കാലഘട്ടത്തിൽ പിന്നീട് ആർക്കും ഗില്ലിയുടെ കളക്ഷൻ വെട്ടിക്കാൻ സാധിച്ചില്ല. കമലിന്റെ വേട്ടയാട് വിളയാട് വിക്രമിന്റെ അനിയൻ അജിത്തിന്റെ വാരലാര് തുടങ്ങീ സിനിമകൾ എല്ലാം പോക്കിരിക്കും ഗില്ലിക്കും താഴെ ആയിരുന്നു.
5) അഴകിയ തമിഴ് മകൻ മുതൽ നന്പൻ വരെ (വീഴ്ചയും തിരിച്ചു വരവും ) സ്ഥിരം ഫോര്മുലയില് സിനിമയെടുക്കുന്നു എന്നത് പണ്ട് മുതലേ വിജയ്ക്ക് നേരെയുള്ള ഒരു വിമർശനമായിരുന്നു. ഗില്ലിക്ക് ശേഷം ഒരേ ഫോര്മുലയില് സിനിമയുടുത്തതിന് നേരിട്ട തകർച്ചയായിരുന്നു അഴകിയ തമിഴ് മകൻ മുതൽ സുറ വരെ. എല്ലാ സിനിമയും വമ്പൻ ഹൈപിൽ റിലീസ് ചെയ്‌തെങ്കിലും നിരാശയായിരുന്നു ഫലം. അതിൽ വേട്ടൈക്കാരൻ ഒഴികെ ബാക്കി എല്ലാം ഫ്ളോപ്പുകളും ആയിരുന്നു. വിജയ്ക്ക് രാഷ്ട്രീയ പ്രതിസന്ധികൾ തുടങ്ങുന്നതും അതിന്റെ പേരിൽ വിജയ് വിരോധികൾ എന്ന ഒരു കൂട്ടം തന്നെ വരുന്നതും ഈ കാലഘട്ടത്തിലാണ്. 50ആം സിനിമ സുറ വൻ പരാജയം ആയതോടെ പലരും വിജയുടെ കാലം അവസാനിച്ചെന്ന് പോലും വിധിയെഴുതി. പിന്നീട് സ്ക്രിപ്റ്റ് സെലക്ട് ചെയ്യുന്നത് നന്നായി ശ്രേദിച്ച ശേഷം മാത്രമായിരുന്നു. അതിന് ശേഷം വേലായുധം, നന്പൻ തുടങ്ങി സിനിമകളിലൂടെ തനിക്ക് നഷ്ട്ടപെട്ട ഒരു വിഭാഗം പ്രേക്ഷകരെ തന്നിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിച്ചു.
6) തുപ്പാക്കി മുതൽ ഭൈരവാ വരെ ( നോൺ രജിനി റെക്കോർഡുകൾ സ്വയം അടക്കി ഭരിച്ചിരുന്ന കാലം ) തുപ്പാക്കിയുടെ വിജയ് മറ്റൊരു തലത്തിലേക്ക് ഉയർന്നു. കാവലൻ, വേലായുധം, നന്പൻ സിനിമകളിലൂടെ തനിക്ക് നഷ്ട്ടപെട്ടത് തിരിച്ചെടുത്തു കഴിഞ്ഞ ശേഷം തനിക്ക് കിട്ടിയ ഗൺ ന്റെ ബുള്ളറ്റ് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ട്. അതിന് ശേഷം വിജയുടെ ഏതെങ്കിലും സിനിമകളുടെ റെക്കോർഡ് തകർക്കണമെങ്കിൽ ഒന്നെങ്കിൽ അടുത്ത വിജയ് സിനിമക്ക് പോസിറ്റീവ് റിപ്പോർട്ട് കിട്ടണം. അതല്ലെങ്കിൽ സാക്ഷാൽ രജിനി തന്നെ ഇറങ്ങി വരണം എന്ന സ്ഥിതിയിലേക്ക് ഉയർന്നു. അന്ന് തുപ്പാക്കി ഇട്ട വേൾഡ്വൈഡ് കളക്ഷൻ വെട്ടിക്കാൻ ഒരു എതിരാളിയായ അജിത്തിന് 7 വർഷങ്ങൾക്ക് ശേഷം വിശ്വാസത്തിലൂടെയും മറ്റൊരു എതിരാളിയായ സൂര്യക്ക് 8 വർഷമായിട്ടും തകർക്കാൻ പോലും കഴിഞ്ഞിട്ടില്ല. തുപ്പാക്കിക്ക് ശേഷം കത്തി അതിന് ശേഷം തെറി ഇങ്ങനെ റെക്കോർഡുകൾ ഇട്ടുകൊണ്ട് ഇരുന്നു. ഇടക്ക് ചില സിനിമകൾ അത്ര നന്നായി വന്നില്ലെങ്കിൽ കൂടി സ്റ്റാർ പവർ കൊണ്ട് നന്നായി കളക്ഷൻ നേടാൻ കഴിഞ്ഞു.
7) മെർസൽ മുതൽ……. ( തമിഴിലെ ഏറ്റവും വലിയ താരം ) മെർസൽ സിനിമ വിജയുടെ കരിയറിൽ മറ്റൊരു വഴിത്തിരിവായിരുന്നു. എന്തിരൻ കളക്ഷൻ തമിഴ്നാട്ടിൽ നിന്നും വെട്ടിക്കുകയും പിന്നീട് ഇറങ്ങിയ രജിനി സിനിമകൾക്ക് തമിഴ്നാട്ടിൽ മെർസൽ കളക്ഷൻ വെട്ടിക്കാനോ കഴിഞ്ഞിട്ടില്ല. അതിന് ശേഷം ഇറങ്ങിയ സർക്കാർ ആവട്ടെ പല അഭിപ്രായങ്ങൾ വന്നിട്ടും മെർസൽ നേടിയ അതേ കളക്ഷൻ നേടാൻ സാധിച്ചു. അത് കഴിഞ്ഞു ബിഗിൽ ഇറങ്ങിയപ്പോഴും പുതിയ റെക്കോർഡുകൾ സൃഷ്ട്ടിച്ചു. മെർസലിനു ശേഷം ഇറങ്ങിയ രജിനി സിനിമകളായ കാല, പേട്ട, ദർബാർ സിനിമകൾക്ക് മെർസൽ കളക്ഷൻ വെട്ടിക്കാൻ സാധിച്ചിട്ടില്ല. തമിഴ് സിനിമയിൽ ഒരു പുതിയ യുഗത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു മെർസൽ എന്ന സിനിമ